കോളടിച്ചു! പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; യുഎഇയിൽ പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും

പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

petrol diesel prices decreased in uae new rates will come into effect from june 1

അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില.  നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതിയ നിരക്ക്. മെയ് മാസത്തില്‍ 3.15 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ 3.07 ദിര്‍ഹമായിരുന്നു. 

Read Also -  യാത്രക്കാർക്ക് കനത്ത തിരിച്ചടി: ഒമാനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

 അബുദാബിയിലെ പ്രധാന റോഡ് വാരാന്ത്യങ്ങളില്‍ ഭാഗികമായി അടച്ചിടും; അറിയിച്ച് അധികൃതര്‍ 

അ​ബു​ദാ​ബി: അബുദാബിയില്‍ പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിച്ച് അധികൃതര്‍. അ​ല്‍റാ​ഹ ബീ​ച്ചി​ല്‍ നി​ന്ന് അ​ബു​ദാ​ബിയി​ലേ​ക്ക് പോ​വു​ന്ന ശൈ​ഖ് സാ​യി​ദ് ബി​ന്‍ സു​ല്‍ത്താ​ന്‍ റോ​ഡ് (ഇ10) വാരാന്ത്യങ്ങളില്‍ ​ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2024 ആ​ഗ​സ്റ്റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ബ​ദ​ല്‍പാ​ത തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ യാ​ത്രി​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios