കൊവിഡ് 19: ടൂറിസ്റ്റ് വിസകളുടെ കാലാവധി 2021 മാർച്ച് വരെ നീട്ടുമെന്ന് ഒമാൻ ടൂറിസം മന്ത്രി

നിരവധി അന്താരാഷ്ട്ര ടൂറിസം ഓഫീസുകളും, ട്രാവൽ ഏജൻസികളും മുൻ‌കൂർ പണമടച്ചു ഒമാൻ സന്ദർശിക്കുവാനായി വിനോദ സഞ്ചാരികൾക്കായുള്ള ടൂറിസ്റ്റ് വിസകൾ കരസ്ഥമാക്കിയിരുന്നു.

Oman Tourism Minister will extend the duration of tourist visas to March 2021

മസ്കറ്റ്: ഒമാൻ സന്ദർശിക്കുവാനായി 2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ് 31 വരെ അനുവദിച്ച ടൂറിസ്റ്റ് വിസയുടെ കാലാവധി 2021 മാർച്ച് വരെ നീട്ടി നൽകുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ മെഹ്‌റാസി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2020 മാർച്ച് മുതൽ കൊവിഡ് രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഒമാനിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സന്ദർശകർക്ക്  ഈ ടൂറിസ്റ്റു വിസ 2021 മാർച്ച് വരെ ഉപയോഗിക്കുവാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നിരവധി അന്താരാഷ്ട്ര ടൂറിസം ഓഫീസുകളും, ട്രാവൽ ഏജൻസികളും മുൻ‌കൂർ പണമടച്ചു ഒമാൻ സന്ദർശിക്കുവാനായി വിനോദ സഞ്ചാരികൾക്കായുള്ള ടൂറിസ്റ്റ് വിസകൾ കരസ്ഥമാക്കിയിരുന്നു.
 
എന്നാൽ, രാജ്യത്ത് കൊവിഡ് വ്യാപിച്ചതിനാൽ ഈ കാലയളവിൽ വിനോദ സഞ്ചാരികൾക്ക് ഓമനിലെത്തുവാൻ  സാധിക്കാത്തതിനാൽ ഒമാൻ ധനകാര്യ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും ചേർന്ന് ഈ വിസയുടെ കാലാവധി  2021 മാർച്ച വരെ നീട്ടി നൽകുവാൻ അനുവദിച്ചതായും മന്ത്രി വിശദികരിക്കുകയുണ്ടായി. 

Latest Videos
Follow Us:
Download App:
  • android
  • ios