സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച; ഒമാനില്‍ കൊവിഡ് മരണസംഖ്യ വര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി
കഴിഞ്ഞ ഒരാഴ്‍ചക്കുള്ളില്‍ രാജ്യത്ത് കൊവിഡ് മൂലം 43 പേര്‍ മരണപ്പെടുകയും 9000ല്‍ അധികം പേര്‍ക്ക് പുതിയതായി വൈറസ് ബാധയേല്‍ക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ പന്ത്രണ്ടാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മസ്‍കത്ത്: ഒമാനില്‍ കൊവിഡ് മൂലമുള്ള മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്‍ചവരുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്‍ചക്കുള്ളില്‍ രാജ്യത്ത് കൊവിഡ് മൂലം 43 പേര്‍ മരണപ്പെടുകയും 9000ല്‍ അധികം പേര്‍ക്ക് പുതിയതായി വൈറസ് ബാധയേല്‍ക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച നടന്ന ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ പന്ത്രണ്ടാമത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് പേര്‍ മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 188 ആയി. 1361 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം പിടിപെട്ടിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. രാജ്യത്ത് ഇതുവരെ 42,555 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 25,318 പേര്‍ സുഖംപ്രാപിച്ചു.