സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു
ഇന്ന് 1469 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,87,262 ആണ്. ഇപ്പോള്‍ 33692 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്.
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ഇന്ന് 1,492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 2,50,440 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.2 ശതമാനമായി.
ഇന്ന് 1469 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 2,87,262 ആണ്. ഇപ്പോള്‍ 33692 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 1,828 പേർ ഗുരുതരാവസ്ഥയിലാണ്. 37 മരണവും പുതുതായി റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.
റിയാദ് 2, ജിദ്ദ 7, മക്ക 4, ദമ്മാം 1, ഹുഫൂഫ് 8, ത്വാഇഫ് 3, ഖത്വീഫ് 2, ഹാഇൽ 1, മഹായിൽ 1, അറാർ 3, സബ്യ 2, അയൂൺ 1, അൽമജാരിദ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ നടത്തിയ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 37,54,850 ആയി.