റമദാനിലെ പതിനേഴാം രാവിൽ മക്കയിലെത്തിയത് 10 ലക്ഷത്തിലധികം പേർ

800 തൊഴിലാളികളാണ് സംസം വെള്ളം നിറയ്ക്കാനും വിതരണം ചെയ്യാനുമായി നിയമിക്കപ്പെട്ടിട്ടുള്ളത്. 4,500 കണ്ടെയ്നറുകളിലായി നിറയ്ക്കുന്ന ഏകദേശം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ദിനേന ഉപയോഗിക്കപ്പെടുന്നതായി ഹറം കാര്യാലയം വ്യക്തമാക്കി.

more than one million people visited grand mosque in Makkah during the 17th night of Ramadan 2023 afe

റിയാദ്: റമദാൻ 17ന് രാത്രി മക്കയിൽ രാത്രി നമസ്‍കാരത്തില്‍ പങ്കെടുത്തത് പത്ത് ലക്ഷത്തിൽ പരം വിശ്വാസികൾ. വിപുലമായ സൗകര്യങ്ങളാണ് ഹറം കാര്യാലയം ഉംറ തീർഥാടകകർക്കും സന്ദർശകർക്കുമായി ഒരുക്കിയിരുന്നത്. റമദാനിലെ തിരക്ക് പരിഗണിച്ച് മസ്ജിദുൽ ഹറമിൽ 4,000 സ്ത്രീ-പുരുഷ ജീവനക്കാരെയും 200 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്.

800 തൊഴിലാളികളാണ് സംസം വെള്ളം നിറയ്ക്കാനും വിതരണം ചെയ്യാനുമായി നിയമിക്കപ്പെട്ടിട്ടുള്ളത്. 4,500 കണ്ടെയ്നറുകളിലായി നിറയ്ക്കുന്ന ഏകദേശം അഞ്ച് ലക്ഷം ലിറ്റർ വെള്ളം ദിനേന ഉപയോഗിക്കപ്പെടുന്നതായി ഹറം കാര്യാലയം വ്യക്തമാക്കി. അതേസമയം വരും ദിവസങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് പ്രധാന കവാടങ്ങൾ പലതും തുറന്നിട്ടുണ്ട്. താഴത്തെ നിലയിലെ പ്രാർഥനാ സ്ഥലത്തേക്കുള്ള 74, 84 കവാടങ്ങളും 87 മുതൽ 91 വരെയുള്ള കവാടങ്ങളും മേൽത്തട്ടിലെ പ്രാർഥനാ സ്ഥലത്തേക്കുള്ള ഷുബൈക പ്രവേശന കവാടവും തുറന്നവയിൽ പെടും.

പുതുതായി തുറന്ന കവാടങ്ങളിൽ അമിത തിരക്കുണ്ടായാൽ സമീപകാലത്ത് നവീകരിച്ച ഭാഗത്തേക്ക് മാറാൻ വിശ്വാസികളോട് നിർദേശിക്കുമെന്ന് ഹറം ഗ്രൂപ്പിങ് മാനേജ്‌മെന്റ് ഡയറക്ടർ ഖലഫ് ബിൻ നജ്ർ അൽഉതൈബി പറഞ്ഞു. റമദാന്റെ അവസാന പത്തിൽ തറാവീഹ് നമസ്കാരവും മറ്റും നിർവഹിക്കുന്നതിന് വൻതോതിൽ വിശ്വാസികൾ എത്തിച്ചേരും. കർമങ്ങൾ സുഖകരമായി നിർവഹിക്കുന്നതിനും സ്ഥലസൗകര്യം ഉറപ്പാക്കുന്നതിനും ഏകോപിച്ച പ്രവർത്തനമാണ് നടക്കുന്നതെന്ന് അൽ ഉതൈബി കൂട്ടിച്ചേർത്തു.

Read also: സൗദിയിലെ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനിച്ചത് 26 കോടി രൂപ

Latest Videos
Follow Us:
Download App:
  • android
  • ios