ഒമാനിൽ നിന്ന് 15,000 പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങി
വന്ദേഭാരത് ദൗത്യത്തിന് കീഴിലുള്ള 43 വിമാനങ്ങളിലും 40 ചാര്‍ട്ടേഡ് വിമാനങ്ങളിലുമായാണ് ഇത്രയും പേര്‍ നാടണഞ്ഞത്. വിവിധ സാമൂഹിക സംഘടനകളും സ്വകാര്യ കമ്പനികളും ഒമാനില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തിരുന്നു.
മസ്‍കത്ത്: ഒമാനില്‍ നിന്ന് ഇതിനോടകം 15,000 പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി മസ്‍കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. 83 പ്രത്യേക വിമാനങ്ങളാണ് യാത്രക്കാരെയുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് പറന്നതെന്ന് എംബസി സെക്കന്റ് സെക്രട്ടറി അനുജ് സ്വരൂപ് അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന് കീഴിലുള്ള 43 വിമാനങ്ങളിലും 40 ചാര്‍ട്ടേഡ് വിമാനങ്ങളിലുമായാണ് ഇത്രയും പേര്‍ നാടണഞ്ഞത്. വിവിധ സാമൂഹിക സംഘടനകളും സ്വകാര്യ കമ്പനികളും ഒമാനില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തിരുന്നു. ഇന്ന് കൊച്ചിയിലേക്ക് മടങ്ങിയ 178 പേരടക്കം 15,033 പ്രവാസികള്‍ വിവിധ സംസ്ഥനങ്ങളിലേക്ക് മടങ്ങിയത്.