13 വർഷമായി റിയാദിൽ സൂപ്പർമാര്‍ക്കറ്റ് നടത്തുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. 

malayali man died due to heart attack in riyadh

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം സ്വദേശിയായ പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്‌, സക്കീന ദമ്പതികളുടെ മകൻ ഷമീർ മുഹമ്മദ്‌ (35) ആണ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചത്. കേളി കലാസാംസ്‌കാരിക വേദി മലസ് യൂനിറ്റ് അംഗമാണ്. കഴിഞ്ഞ 13 വർഷമായി റിയാദ് മലസിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. 

നെഞ്ചുവേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മലസിലെ കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം. ഭാര്യ: മുഹ്സിന, മക്കൾ: മഹിർ, മെഹറ, മലീഹ. സഹോദരങ്ങളായ സുഹൈൽ, സനഹുല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Read Also - യുഎഇയിൽ അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത് ഇന്ത്യക്കാരായ തൊഴിലാളികൾ; ഒമ്പത് പേർ മരിച്ചതായി വിവരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios