വിദേശത്ത് കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാനൊരുങ്ങി കുവൈത്ത്

മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക സംവിധാനം തയ്യാറാക്കും. 

kuwait to bring back stranded expatriated who work in government agencies

കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ കുവൈത്ത് ഭരണകൂടം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സാമൂഹികകാര്യ മന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ മറിയം അല്‍ അഖീലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ സംഘത്തിന്റെ ഭാഗമാണ്. 

മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികളെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക സംവിധാനം തയ്യാറാക്കും. കൊവിഡ് നിയന്ത്രണം ലക്ഷ്യമിട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തേക്ക് മടങ്ങിവാരാനാവാത്ത പ്രവാസികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ അടക്കം ഇപ്പോള്‍ വിമാന വിലക്കുള്ള 32 രാജ്യങ്ങളില്‍ നിന്നുള്ളവരുടെയടക്കം പട്ടികയാണ് തയ്യാറാക്കുന്നത്. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരടക്കമുള്ളവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയായിരിക്കും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Latest Videos
Follow Us:
Download App:
  • android
  • ios