കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
10 വര്‍ഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റിയാദ്: കൊവിഡ് ബാധിച്ച് മലയാളി ദമ്മാമില്‍ മരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ തൃക്കോവില്‍ വട്ടം സ്വദേശി കടപ്പുരയിടം ശരീഫ് മീരാസാഹിബ് (46) ആണ് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ മരിച്ചത്.
10 വര്‍ഷമായി ദമ്മാമിലെ പ്രമുഖ കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പ് ശ്വാസ തടസ്സവും ചുമയും കഠിനമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിലായിരിക്കെ ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു. കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെനന് സ്ഥിരീകരിച്ചിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ നാസില. മക്കള്‍: സൈദാലി, ഷഹന, ഫാരിസ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ ആനമാങ്ങാടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
പ്രവാസി തൊഴിലാളിയെ മര്‍ദ്ദിക്കുകയും പരിഹസിക്കുകയും ചെയ്ത സൗദി പൗരന്‍ അറസ്റ്റില്‍