കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഒരു പ്രവാസി കൂടി മരിച്ചു
രണ്ടാഴ്ച മുമ്പാണ് ശ്വാസതടസത്തെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
റിയാദ്: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി, ഹഫർ അൽ ബാത്വിനിലെ ആശുപത്രിയിൽ മരിച്ചു. ഓച്ചിറ ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കൊച്ചുവീട്ടിൽ മുജീബ് റഹ്മാൻ (44) ആണ് മരിച്ചത്. ഹഫർ അൽ ബാത്വിനിൽ സഹോദരനോടൊപ്പം സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ശ്വാസതടസത്തെ തുടർന്ന് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. നേരത്തെ റിയാദിലെ പെപ്‍സി കമ്പനിയിൽ 15 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജോലി അവസാനിപ്പിച്ച് നാട്ടിൽ പോവുകയും പുതിയ വിസയിലെത്തി ഏഴ് വർഷമായി ഹഫർ അൽബാത്വിനിൽ സൂപ്പർമാർക്കറ്റ് നടത്തി വരികയുമായിരുന്നു. മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ആറ് മാസം മുമ്പ് നാട്ടിൽ പോയി യാത്രാ നിയന്ത്രണത്തിന് തൊട്ടുമുമ്പ് തിരിച്ചെത്തിയതായിരുന്നു. ഭാര്യ: സജ്‌ന. മക്കൾ: മുഹ്‌സിന, ഷിഫാന.