ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. അഞ്ചാം തീയ്യതി നടത്തിയ പരിശോധനയിലും നെഗറ്റീവ് റിസള്‍ട്ട്.  10ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി. 

keralite died in Bahrain due to covid 19

മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കണ്ണുര്‍ ഏഴോത്ത് മീത്തലെ പുരയില്‍ നാരായണന്റെ മകന്‍ രാജന്‍ (52) ആണ് മരിച്ചത്. പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്പനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. 

ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അഞ്ചിന് എക്‌സ്‌റേ എടുക്കുകയും ന്യൂമോണിയക്കുളള ചികിത്സ തുടങ്ങുകയും ചെയ്തു. അന്ന് ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവായിരുന്നു ഫലം. 10ന് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയത്. അവസ്ഥ മോശമാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. 

18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.
ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മലയാളിയുടെ മരണമാണിത്. കഴിഞ്ഞ ദിവസം ഹൈദരബാദുകാരനായ ഡോക്ടര്‍ മരിച്ചിരുന്നു. 
ആകെ 61 പേരാണ് ഇതുവരെ മരിച്ചത്. നിലവില് 5,480 പേര്ക്കാണ് കോവിഡ് ബാധിച്ചിട്ടുളളത്. ഇതില് 32 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 15,790 പേര്‍ രോഗ വിമുക്തി നേടി.

Latest Videos
Follow Us:
Download App:
  • android
  • ios