തൊഴിൽ നഷ്ടപ്പെട്ട് ഒമാനിൽ നിന്നും മടങ്ങാന്‍ അവസരം ഇല്ലാതെ നിരവധി മലയാളികള്‍

വന്ദേ ഭാരത് മിഷന്റെ ഒരു വിമാനത്തിന് പുറമെ പന്ത്രണ്ടു ചാർട്ടേർഡ് വിമാനങ്ങളുമാണ് ഇന്ന് കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്‌. പതിമൂന്നു വിമാനങ്ങളിലായി 2450 ഓളം പ്രവാസികൾക്ക് നാടണയുവാൻ സാധിച്ചു.

Hundreds of jobless malayalies seeking help to return to kerala from oman

മസ്ക്കറ്റ്: ഒമാനിൽ നിന്നും പതിമൂന്നു വിമാനങ്ങളിലായി 2500 ഓളം പ്രവാസികൾ ഇന്നും കേരളത്തിലേക്ക് മടങ്ങിയെങ്കിലും, തൊഴിൽ നഷ്ടപ്പെട്ട ധാരാളംപേർ നേരിട്ട് വിമാനത്താവളത്തിലെത്തി നാട്ടിലേക്കു മടങ്ങുവാനുള്ള അവസരത്തിനായി കാത്ത് നിൽക്കുന്നു. വന്ദേ ഭാരത് ദൗത്യത്തിൻ കീഴിൽ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്നാണ് ഒമാനിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെടുന്നത്.

മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ പേര് രെജിസ്റ്റർ ചെയ്തിട്ടും ഇതുവരെയും നാട്ടിലേക്ക് മടങ്ങുവാനുള്ള ഫോൺ സന്ദേശം ലഭിക്കാത്ത പ്രവാസികളാണ് ആശങ്കയിൽ. വന്ദേ ഭാരത് ദൗത്യത്തിൻ കീഴിൽ കൂടുതൽ സർവീസുകൾ ഉൾപെടുത്തണമെന്ന് ഒമാനിലെ ഇന്ത്യൻ സമൂഹം.

തൊഴിൽ നഷ്ട പെട്ടും, താമസസ്ഥലമില്ലാതെയും ആഹാരത്തിന് പ്രയാസപ്പെട്ടും ആയിരക്കണക്കിന് പ്രവാസികളാണ് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നത്. ഈ ഗണത്തിൽ പെടുന്ന ഹതഭാഗ്യരായ പ്രവാസികൾക്ക് എംബസിയിലോ , കേരളത്തിലെ രാഷ്ട്രീയ സംഘടനയിലെ , മത കൂട്ടയ്മകളിലോ സ്വാധീന മില്ലാത്തതു കൊണ്ട് മടക്കയാത്ര വെറും സ്വപനം മാത്രമാണ്.

ടിക്കറ്റ്‌ പോലും എടുക്കുവാൻ കഴിയാത്ത ഇവർ തങ്ങളുടെ പാസ്സ്പോർട്ടുമായി വിമാനത്തവാളത്തിൽ നേരിട്ട് എത്തി എങ്ങനെ എങ്കിലും മടക്കയാത്രക്കുള്ള അവസരത്തിനായി അപേക്ഷിക്കുന്ന കാഴ്ച തികച്ചും ദയനീയമാണ്.

വന്ദേ ഭാരത് മിഷന്റെ ഒരു വിമാനത്തിന് പുറമെ പന്ത്രണ്ടു ചാർട്ടേർഡ് വിമാനങ്ങളുമാണ് ഇന്ന് കേരളത്തിലേക്ക് പ്രാവാസികളുമായി മടങ്ങിയത്‌. പതിമൂന്നു വിമാനങ്ങളിലായി 2450 ഓളം പ്രവാസികൾക്ക് നാടണയുവാൻ സാധിച്ചു.

കെ എം സി സി വക അഞ്ചു വിമാനങ്ങളും , ഐ സി എഫും , ഡബ്ലിയു.എം സി യും രണ്ടു വിമാനങ്ങളും, ഓ ഐ സി സി , സേവാ ഭാരതി , വടകര അസോസിയേഷൻ എന്നി കൂട്ടായ്മകൾ ഒരു വിമാനം വീതവുമാണ് പ്രവാസികൾക്ക് ഒമാനിൽ നിന്നും കേരളത്തിലേക്ക് മടങ്ങുവാനായി ഒരുക്കിയിരുന്നത്.

ധരാളം പ്രവാസികൾ മടക്ക യാത്രക്കായി കാത്തിരിക്കുന്നതിനാൽ , വന്ദേ ഭാരത് ദൗത്യത്തിൻ കീഴിൽ കൂടുതൽ വിമാന സർവീസുകൾ ഒമാനിൽ നിന്നുമുണ്ടാകണമെന്നാണ് പ്രവാസ സമൂഹത്തിന്‍റെ ആവശ്യവും.

Latest Videos
Follow Us:
Download App:
  • android
  • ios