ബഹ്‌റൈനില്‍ ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വാടക നിരക്ക് കുറഞ്ഞു
വൈദ്യുതി, ജല ഉപയോഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഫ്‌ലാറ്റ് വാടകയ്‌ക്കൊപ്പം ജല, വൈദ്യുതി ബില്ല് കുത്തനെ ഉയര്‍ന്നത് കുടുംബങ്ങളുടെ തിരിച്ചു പോക്കിനും കാരണമായി.
മനാമ: ബഹ്‌റൈനില്‍ ഫ്‌ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്. ഇതോടെ ഫ്‌ലാറ്റുകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രതിനിധികളും ഏജന്റുമാരും പറഞ്ഞു.
ടൗണ്‍ ഏരിയകളില്‍ മുമ്പ് 500 ദിനാര്‍ മുതല്‍ 1000 ദിനാര്‍ വരെ ഈടാക്കിയിരുന്ന പല അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും ഇപ്പോള്‍ 350 ദിനാര്‍ മുതല്‍ 700 ദിനാര്‍ വരെയും 400 ദിനാര്‍ മുതല്‍ 600 ദിനാര്‍ വരെ ഈടാക്കിയിരുന്ന ഫുള്‍ ഫര്‍ണിഷ്ഡ് ഡബിള്‍ റൂം ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 250 ദിനാര്‍ മുതല്‍ 400 ദിനാര്‍ വരെ നിരക്കിലും ലഭിക്കുന്നുണ്ട്. ബുദയ്യ, ഗലാലി, തഷന്‍ എന്നിങ്ങനെ ഉള്‍പ്രദേശങ്ങളില്‍ ഇതിലും കുറഞ്ഞ നിരക്കുകളിലും ഇപ്പോള്‍ ഫ്‌ലാറ്റുകള്‍ ലഭ്യമാണ്. ജീവിത ചെലവ് കൂടിയതോടെ പല പ്രവാസികളും ഫ്‌ലാറ്റുകള്‍ ഒഴിഞ്ഞ് ബാച്ചിലര്‍ അക്കൊമഡേഷനുകളിലേക്ക് മാറിയതും വാടക കുറയാന്‍ കാരണമായി.
വൈദ്യുതി, ജല ഉപയോഗത്തിന് സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ ഫ്‌ലാറ്റ് വാടകയ്‌ക്കൊപ്പം ജല, വൈദ്യുതി ബില്ല് കുത്തനെ ഉയര്‍ന്നത് കുടുംബങ്ങളുടെ തിരിച്ചു പോക്കിനും കാരണമായി. പ്രവാസികള്‍ കൂടുതലായും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് ഫുള്‍ ഫര്‍ണിഷ്ഡ് അണ്‍ലിമിറ്റഡ് വിത്ത് ഇലക്ട്രിസിറ്റി വാടക ഉള്ള കെട്ടിടങ്ങളാണ്. കുറഞ്ഞ നിരക്കില്‍ ഫ്‌ലാറ്റുകള്‍ ലഭിക്കുമെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും മറ്റൊരു പ്രശ്‌നമാണ്.
Read Also - ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്‌റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനെ(46) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതല്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷമത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയില്‍ ആയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപവാസികള്‍ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ലാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണ്. ബഹ്‌റൈന് കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈനും സ്‌പോണ്‍സറും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...