Asianet News MalayalamAsianet News Malayalam

ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം. 

gulf news How to apply for uae e visa for GCC residents rvn
Author
First Published Aug 11, 2023, 7:47 PM IST | Last Updated Aug 11, 2023, 7:47 PM IST

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം. 

30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae വഴി ലഭ്യമാണ്. 

ജിസിസി താമസക്കാര്‍ക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകള്‍

  • ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ സാധുതയുള്ള താമസവിസ- കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും കാലാവധിയുള്ള വിസയാകണം.
  • സാധുവായ പാസ്‌പോര്‍ട്ടിന്റെ കോപ്പി- ആറ് മാസത്തേക്ക് എങ്കിലും സാധുവായ പാസ്‌പോര്‍ട്ടാവണം. 
  • കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഐസിപി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തുക.

ഭാര്യയോ മക്കളോ ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം. ചില രാജ്യക്കാര്‍ക്ക് ഇതിന് പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അധിക രേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആകെ 350 ദിര്‍ഹമാണ് ഫീസിനത്തില്‍ ചെലവാകുക. 

Read Also - ലോകമെമ്പാടും റിക്രൂട്ട്മെന്‍റ്, ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍; എമിറേറ്റ്‌സിനൊപ്പം പറക്കാം

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

  • ഐസിപി സ്മാര്‍ട്ട് സര്‍വീസ് വഴി ഇ-വിസ ആപ്ലിക്കേഷനില്‍ ഓണ്‍ലൈനായി പ്രവേശിക്കുന്നതിന് യുഎഇ പാസ്സ് അക്കൗണ്ട് നിര്‍ബന്ധമാണ്. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയാണിത്. സന്ദര്‍ശകര്‍ക്ക് യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിസിറ്റര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
  • smartservices.icp.gov.ae  വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ-മെയില്‍ ഐഡി, പാസ്വേഡ് എന്നിവയോ യുഎഇ പാസ് അക്കൗണ്ടോ നല്‍കി ലോഗിന്‍ ചെയ്യാം.
  • തുടര്‍ന്ന് ഒരു പേഴ്‌സണ്‍ ഡാഷ്‌ബോര്‍ഡ് തുറന്നുവരും.
  • ഏത് എമിറേറ്റിലേക്കാണോ യാത്ര ചെയ്യേണ്ടത് അവിടുത്തെ ഐസിപി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിക്ക് ചെയ്യുക.
  • ഇഷ്യു എന്‍ട്രി പെര്‍മിറ്റി ഫോര്‍ ജിസിസി റെസിഡന്റ് ക്ലിക്ക് ചെയ്യുക.
  • സ്റ്റാര്‍ട്ട് സര്‍വീസ് ക്ലിക്ക് ചെയ്യുക.
  • അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.
  • ഇതിന് ശേഷം ഒരു ട്രാന്‍സാക്ഷന്‍ നമ്പരോ അല്ലെങ്കില്‍ അപേക്ഷാ നമ്പരോ ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ വിസ ആപ്ലിക്കേഷന്‍ നടപടികള്‍ ട്രാക്ക് ചെയ്യാം.

അപേക്ഷ അംഗീകരിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ വിസിറ്റ് വിസ ലഭിക്കും. ആപ്ലിക്കേഷനില്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തിലേക്കാണ് ഇ-വിസ ലഭിക്കുക. 

Read Also -  പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തില്‍ രണ്ടിടങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios