എഡി 2209 ല്‍ നടക്കുന്ന കഥ: കിച്ച സുദീപിന്‍റെ 'ബില്ല രംഗ ബാഷ' ഒരുങ്ങുന്നു
കിച്ച സുദീപിന്‍റെ പുതിയ ചിത്രമായ ബില്ല രംഗ ബാഷയുടെ കൺസെപ്റ്റ് വീഡിയോ പുറത്തിറങ്ങി. എഡി 2209 ആണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്
ബെംഗലൂരു: വിക്രാന്ത് റോണയുടെ സംവിധായകനും ഹനുമാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കളും ഒന്നിക്കുന്ന കിച്ച സുദീപിന്‍റെ പുതിയ ചിത്രമാണ് ബില്ല രംഗ ബാഷ. സെപ്തംബർ 2 ന് കിച്ച സുദീപിന്‍റെ 51-ാം ജന്മദിനത്തിൽ ചിത്രം പ്രഖ്യാപിച്ചു. പ്രോജക്റ്റ് പ്രഖ്യാപിക്കുന്ന ഒരു കൺസെപ്റ്റ് വീഡിയോ താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
'എ ടെയിൽ ഫ്രം ദ ഫ്യൂച്ചർ' എന്ന പേരിൽ ബില്ല രംഗ ബാഷ- ഫസ്റ്റ് ബ്ലഡ് ഔദ്യോഗിക ടൈറ്റിൽ ലോഗോയും അവതരിപ്പിക്കുന്ന 'എ ടെയിൽ ഫ്രം ദ ഫ്യൂച്ചർ' എന്ന കൺസെപ്റ്റ് വീഡിയോയാണ് താരം പങ്കിട്ടത്.
വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് അദ്ദേഹത്തോട് ആരാധകർ ആവശ്യപ്പെടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഹനുമാൻ നിര്‍മ്മിച്ച പ്രൈംഷോ പ്രൊഡക്ഷന്‍റെ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനുപ് ഭണ്ഡാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തുടര്ന്ന് ചിത്രത്തിലെ ചില സീക്വന്‍സ് കാണിച്ച് ഔദ്യോഗിക ലോഗോയും ടൈറ്റിലും പ്രഖ്യാപിക്കുകയും ചെയ്യും. എഡി 2209ൽ ആണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത് എന്നാണ് വീഡിയോയിൽ പറയുന്നത്. ലേഡി ലിബർട്ടി, ഈഫൽ ടവർ, താജ്മഹൽ എന്നിവയെല്ലാം തകര്‍ന്ന കാലമാണ് കാണിക്കുന്നത്. വീഡിയോയുടെ അവസാനം കിച്ച സുധീപ് ഉടന്‍ പടം എത്തുമെന്നും അറിയിക്കുന്നുണ്ട്.
2022-ൽ പുറത്തിറങ്ങിയ ഇന്ത്യൻ കന്നഡ ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രം വിക്രാന്ത് റോണയില്‍ സുദീപും അനൂപ് ഭണ്ഡാരിയും ഒന്നിച്ചിരുന്നു. ഈ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറായ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ആയിരുന്ന സുദീപ് എത്തിയത്.
ഹിറ്റ് ചാർട്ടുകൾ ലക്ഷ്യമിട്ട് എആര്‍എമ്മിലെ ആദ്യ ഗാനം ; ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും
ബാലകൃഷ്ണയുടെ സിനിമാജീവിതത്തിന് 50 വയസ്സ്: ചിരഞ്ജീവിയുടെ പ്രഖ്യാപനം!