കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു

ജസ്റ്റിന്‍ വര്‍ഗീസിന് ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്വന്തമായി മുറിയില്‍ ക്വാറന്‍റീല്‍ കഴിഞ്ഞിരുന്ന ജസ്റ്റിന്‍ ശ്വാസതടസ്സം അനുഭവപ്പെട്ടത് മൂലം ജൂണ്‍ 8ന് റൂവിയിലെ അല്‍ നാഹ്ധ'ആശുപത്രിയില്‍ ചികിത്സക്കെത്തുകയായിരുന്നു. 

funeral of keralite died due to covid performed in muscat

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒമാനില്‍ മരണമടഞ്ഞ പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച മസ്‌കറ്റില്‍ സംസ്കരിച്ചു. രാവിലെ പിഡിഓ സെമിത്തേരിയില്‍ നടന്ന ശുശ്രൂഷക്ക് ഫാദര്‍ ബിജോയ് വര്‍ഗീസ് നേതൃത്വം നല്‍കി. പത്തനംതിട്ട മല്ലശ്ശേരി വട്ടകുളഞ്ഞി സ്വദേശി ജസ്റ്റിന്‍ വര്‍ഗീസ് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോട് കൂടിയാണ് മരണമടഞ്ഞത്.

ജസ്റ്റിന്‍ വര്‍ഗീസിന് ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്വന്തമായി മുറിയില്‍ ക്വാറന്‍റീല്‍ കഴിഞ്ഞിരുന്ന ജസ്റ്റിന്‍ ശ്വാസതടസ്സം അനുഭവപ്പെട്ടത് മൂലം ജൂണ്‍ 8ന് റൂവിയിലെ അല്‍ നാഹ്ധ'ആശുപത്രിയില്‍ ചികിത്സക്കെത്തുകയായിരുന്നു. ജൂണ്‍ 11 വ്യാഴാഴ്ച നില വഷളാവുകയും പിന്നീട് അന്ത്യം സംഭവിക്കുകയും ചെയ്തു.

മസ്‌കറ്റിലെ ഖുറം റാസ് അല്‍-ഹമ്ര പിഡിഓ വക ക്രിസ്ത്യന്‍ സെമിത്തേരിയിലാണ് ജസ്റ്റിന്‍ വര്‍ഗീസിന്റെ മൃതദേഹം സംസ്കരിച്ചത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചുള്ള സംസ്കാര ചടങ്ങുകള്‍ക്ക് മസ്‌കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാദര്‍ ബിജോയ് വര്‍ഗീസാണ് നേതൃത്വം നല്‍കിയത്. 34കാരനായ ജസ്റ്റിന്‍ വര്‍ഗീസ് മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു; 1000ത്തിലധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു


 

Latest Videos
Follow Us:
Download App:
  • android
  • ios