വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമം; കയ്യോടെ പിടികൂടി റോയല്‍ ഒമാന്‍ പൊലീസ്, അഞ്ച് പേര്‍ അറസ്റ്റില്‍
ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്കറ്റ്: ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായി. 900 പാക്കറ്റ് ഖാട്ട് ആണ് പിടിച്ചെടുത്തത്.
ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
നാടണയാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റുമായി ഐസിഎഫ്
മസ്‌കത്ത്: നാടണയാൻ ടിക്കറ്റിന് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് ലഭ്യമാക്കാൻ പദ്ധതിയുമായി ഐസിഎഫ് ഒമാൻ. അർഹത മാത്രം മാനദണ്ഡമാക്കിയാണ് ടിക്കറ്റുകൾ നൽകുന്നത്. സാമ്പത്തിക പരാധീനത മൂലം നാടണയാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർ സൗജന്യ ടിക്കറ്റ് ലഭിക്കാൻ ഐസിഎഫിന്റെ പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റെടുത്ത് നാട്ടിൽ പോകുന്നതിന് സാമ്പത്തിക സാഹചര്യം ഇല്ലാത്തതിനെ തുടർന്ന് ദീർഘകാലമായി കുടുംബത്തെ നേരിൽ കാണാൻ സാധിക്കാത്ത പ്രവാസികൾക്കും ജോലി തേടിയെത്തി ദുരിതത്തിലാവുകയും നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കും രോഗികളായി നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ടവർക്കും ടിക്കറ്റിന് അർഹതയുണ്ടായിരിക്കും. അപേക്ഷകരുടെ സാഹചര്യങ്ങൾ വിശദമായി പഠിച്ചശേഷം പൂർണ്ണമായും അർഹതപ്പെട്ടവർക്കാണ് ടിക്കറ്റുകൾ നൽകുകകയെന്നും ഐ സി എഫ് ഒമാൻ നാഷനൽ കമ്മിറ്റി അറിയിച്ചു.
ഐ സി എഫ് ഒമാൻ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച പ്രവാസികൾക്കുള്ള സൗജന്യ ടിക്കറ്റ് പദ്ധതിയിൽ ആദ്യ ടിക്കറ്റ് കൈമാറി. ആറ് വർഷമായി സലാലയിൽ ജോലി സംംബന്ധമായ പ്രതിസന്ധിയിൽ അകപ്പെട്ട് നാട്ടിൽ പോകാൻ കഴിയാതിരുന്ന പത്തനംതിട്ട സ്വദേശിക്കാണ് ഐ സി എഫ് സലാല സെൻട്രൽ ഭാരവാഹികൾ നാട്ടിലേക്കുള്ള ടിക്കറ്റ് കൈമാറിയത്. ചർച്ച് അധികാരികളാണ് ഈ പ്രവാസി സുഹൃത്തിന്റെ സങ്കട കഥകൾ ഐസിഎഫിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ടിക്കറ്റിന് പണമില്ലാതെ നാടണയാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകുമെന്ന ഐ സി എഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിമിഷങ്ങൾക്കിടെ നൂറ് കണക്കിന് പേരാണ് യൂനിറ്റ് ഘടകം മുതലുള്ള ഐ സി എഫ് ഭാരവാഹികളെ ബന്ധപ്പെട്ടതെന്ന് നാഷനൽ കമ്മിറ്റി വ്യക്തമാക്കി.
ചെറിയ ടിക്കറ്റ് തുക കൈവശമില്ലാത്തതിന്റെ പേരിൽ പോലും നാട്ടിൽ പോകാൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന നിരവധി പേര് പ്രവാസ ലോകത്തുണ്ടെന്ന് വ്യക്തമായതായും ഐ സി എഫിന് ലഭിച്ച അന്വേഷണങ്ങലെല്ലാം പരിശോധിച്ചു വരികയാണെന്നും അർഹതപ്പെട്ടതാണെന്ന് ബോധ്യപ്പെടുന്ന ആർക്കും ടിക്കറ്റ് നൽകുമെന്നും എന്നാൽ ഈ സൗകര്യം ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും നാഷനൽ ഭാരവാഹികൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം