സൗദി അറേബ്യയിൽ കൊവിഡ് കവര്‍ന്നത് 4512 ജീവനുകള്‍; ഇന്ന് 27 മരണം

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14235 ആയി കുറഞ്ഞു.  അതിൽ 1133 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.2 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി.

death toll due to covid reaches 4512 in saudia arabia

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലമുള്ള മരണസംഖ്യ 4512 ആയി. ഇന്ന് 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ ആകെ മരണസംഖ്യ  4512ലെത്തിയത്. 492 പേർക്കാണ് പുതുതായി കോവിഡ് പോസിറ്റീവായത്. 1060 രോഗികൾ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ആകെ പോസിറ്റീവ്  കേസുകൾ 330246ഉം ആകെ രോഗമുക്തി 311499ഉം ആയി. 

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14235 ആയി കുറഞ്ഞു.  അതിൽ 1133 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.2 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. റിയാദ് 3, ജിദ്ദ 7, മക്ക 4, ദമ്മാം 3, ഹുഫൂഫ് 2,  ത്വാഇഫ് 1, ബുറൈദ 1, അബഹ 2, ജീസാൻ 3, അറാർ 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ  ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 58. ജിദ്ദ 53, മദീന 38, റിയാദ് 32, ഹുഫൂഫ് 31, ദമ്മാം 20, യാംബു 16, ദമ്മാം 16, ഹാഇൽ 15, ത്വാഇഫ് 11, ഖഫ്ജി 11,  നജ്റാൻ 10, മുബറസ് 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 43,652  സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 60,93,601 ആയി. 

Latest Videos
Follow Us:
Download App:
  • android
  • ios