ബഹ്റൈനില്‍ 508 പേര്‍ക്ക് കൂടി കൊവിഡ്; 527 പേര്‍ രോഗമുക്തരായി
ബുധനാഴ്ച മാത്രം 8735 കൊവിഡ് പരിശോധനകളാണ് ബഹ്റൈനില്‍ നടത്തിയത്. ഇതുവരെ 5,02,763 കൊവിഡ് ടെസ്റ്റുകള്‍ ബഹ്റൈനില്‍ നടത്തിയിട്ടുണ്ട്. 527 പേര്‍ക്ക് പുതിയതായി രോഗം ഭേദമാവുകയും ചെയ്തു.
മനാമ: ബഹ്റൈനില്‍ പുതിയതായി 508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 317 പേര്‍ പ്രവാസി തൊഴിലാളികളാണ്. 189 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ക്ക് യാത്രയില്‍ നിന്ന് വൈറസ് ബാധയേല്‍ക്കുകയായിരുന്നു.
ബുധനാഴ്ച മാത്രം 8735 കൊവിഡ് പരിശോധനകളാണ് ബഹ്റൈനില്‍ നടത്തിയത്. ഇതുവരെ 5,02,763 കൊവിഡ് ടെസ്റ്റുകള്‍ ബഹ്റൈനില്‍ നടത്തിയിട്ടുണ്ട്. 527 പേര്‍ക്ക് പുതിയതായി രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ഭേദമായവരുടെ എണ്ണം 17,977 ആയി. ചികിത്സയില്‍ കഴിയുന്ന 162 പേരില്‍ 38 പേരുടെ നില ഗുരുതരമാണ്. ആകെ രോഗികളായ 5525 പേരില്‍ 5487 പേര്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.