സൗദിയില്‍ നിന്നുള്ള വന്ദേഭാരത് സര്‍വീസുകള്‍ തുടരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്

അതേസമയം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകില്ലെന്നും കമ്പനി ഫേസ്‍ബുക്ക് പോസിറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

air india express to continue vande bharat services from saudi arabia

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാന സര്‍വീസുകള്‍ തുടരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയിലേക്ക് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ പ്രഖ്യാപിച്ച യാത്രാ വിലക്ക് വന്ദേ ഭാരത് സര്‍വീസുകളെ ബാധിക്കുമോയെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം. അതേസമയം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്രക്കാരെ കൊണ്ടുപോകില്ലെന്നും കമ്പനി ഫേസ്‍ബുക്ക് പോസിറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നസാഹചര്യത്തിലാണ് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇന്ത്യയിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച് വിമാനകമ്പനികള്‍ക്ക്  സൗദി ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയ്ക്കു പുറമെ ബ്രസീല്‍, അര്‍ജന്‍റീന രാജ്യങ്ങള്‍ക്കും വിലക്കുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ യാത്രയ്ക്ക് മുമ്പ് രണ്ടാഴ്‍ചയക്കിടയില്‍ ഇന്ത്യ സന്ദർശിച്ചിരിക്കാൻ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
 

An Update regarding services from/to Saudi Arabia! #ExpressUpdate #VandeBharatMission #VBMphase6 #SaudiArabia #Covid19TravelUpdate #AirIndiaExpress

Posted by Air India Express on Wednesday, 23 September 2020
Latest Videos
Follow Us:
Download App:
  • android
  • ios