സൗദിയില്‍ ആശ്വാസത്തിന്‍റെ ദിനം; ഇന്ന് 4000 പേര്‍ക്ക് രോഗമുക്തി
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,009 ആയി കുറയുകയും ചെയ്തു. ഇതില്‍ 2184 പേരാണ് ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
റിയാദ്: കൊവിഡ് മുക്തി നിരക്കില്‍ സൗദി അറേബ്യ കുതിക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 81 ശതമാനം പേരും സുഖം പ്രാപിച്ചു. 2,55,825 കൊവിഡ് ബാധിതരില്‍ 2,07,259 പേരും സുഖം പ്രാപിച്ചു. ഇന്ന് മാത്രം 4,000 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് സ്ഥിരീകരിച്ച പുതിയരോഗികളുടെ എണ്ണം 2,476 മാത്രമാണ്.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 46,009 ആയി കുറയുകയും ചെയ്തു. ഇതില്‍ 2184 പേരാണ് ഗുരുതരസ്ഥിതിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. മരണനിരക്കും കുറവാണ്. ആകെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാള്‍ ഒരു ശതമാനം മാത്രമാണ് മരണനിരക്ക്. ഇതുവരെയുള്ള ആകെ മരണസംഖ്യ 2,557 മാത്രമാണ്. ചൊവ്വാഴ്ച 34 പേരാണ് മരിച്ചത്. റിയാദ്, ജിദ്ദ, ദമ്മാം, ഹുഫൂഫ്, ഖത്വീഫ്, ഹാഇല്‍, ബെയ്ഷ്, വാദി ദവാസിര്‍, ഉനൈസ, അറാര്‍, അല്‍റസ്, സബ്യ, അബൂഅരീഷ്, സകാക, അല്‍അര്‍ദ എന്നിവിടങ്ങളിലാണ് പുതിയ മരണങ്ങളുണ്ടായത്. ചൊവ്വാഴ്ച 56,450 ടെസ്റ്റുകള്‍ നടത്തി. രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 2,784,874 ആയി.
കുവൈത്തില്‍ 671 പുതിയ കൊവിഡ് കേസുകള്‍ കൂടി; 580 പേര്‍ക്ക് രോഗമുക്തി
യുഎഇയില്‍ 305 പേര്‍ക്ക് കൂടി കൊവിഡ്; 343 പേര്‍ രോഗമുക്തരായി