സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 38 പേര്‍ മരിച്ചു
3733 പേരില്‍ പുതുതായി രോഗം കണ്ടെത്തി. 2065 പേര്‍ക്ക് രോഗം ഭേദമായി.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ല. രോഗികളുടെ എണ്ണവും മരണസംഖ്യയും വന്‍തോതില്‍ ഉയരുന്നു. ഇന്ന് 38 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യമാകെയുള്ള മരണനിരക്ക് 857 ആയി. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന, മക്ക, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്. 3733 പേരില്‍ പുതുതായി രോഗം കണ്ടെത്തി. 2065 പേര്‍ക്ക് രോഗം ഭേദമായി.
ആകെ രോഗബാധിതരുടെ എണ്ണം 116021 ഉം രോഗമുക്തരുടെ എണ്ണം 80019 ഉം ആയി. 35145 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ തുടരുന്നു. അതില്‍ 1738 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തലസ്ഥാന നഗരമായ റിയാദില്‍ 1431 പേര്‍ക്കും ജിദ്ദയില്‍ 294 പേര്‍ക്കും മക്കയില്‍ 293 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.