'വിശ്വ'നാഥന് വൻ വരവേൽപ്പൊരുക്കി തമിഴ്നാട്, ഔദ്യോഗിക സ്വീകരണം നാളെ

വിമാനത്താവളത്തിൽ വേലമ്മാൾ സ്കൂളിലേക്കാണ് ഗുകേഷ് പോയത്. ചെസ് ബോർഡിന്റെ രൂപത്തിലുള്ള വാഹനത്തിലാണ് ഗുകേഷിന് യാത്ര ഒരുക്കിയിട്ടുള്ളത്. നാളെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഞ്ച് കോടി രൂപ ഗുകേഷിന് സമ്മാനിക്കും

youngest ever World Chess Champion  D Gukesh grand welcome chennai 16 December 2024

ചെന്നൈ: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായ ഡി ഗുകേഷ് ഇന്ത്യയിൽ സ്വീകരണം. തമിഴ്നാട് കായിക വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു ഗുകേഷിന് വലിയ വരവേൽപ് ഒരുക്കിയത്. ഗുകേഷിനെ കായിക വകുപ്പ് സെക്രട്ടറി അടക്കമുള്ളവരാണ് ഗുകേഷിന് സ്വീകരിച്ചത്. വിജയത്തിൽ വലിയ സന്തോഷമെന്നും പിന്തുണയ്ക്ക് വലിയ നന്ദിയെന്നുമാണ് ഗുകേഷ് വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്.  വിമാനത്താവളത്തിൽ നിന്ന് താൻ പഠിച്ച വേലമ്മാൾ സ്കൂളിലേക്കാണ് ഗുകേഷ് പോയത്. ചെസ് ബോർഡിന്റെ രൂപത്തിലുള്ള വാഹനത്തിലാണ് ഗുകേഷിന് യാത്ര ഒരുക്കിയിട്ടുള്ളത്. നാളെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുകേഷിന് അഞ്ച് കോടി രൂപയാണ് സമ്മാനിക്കുക. 

സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ക്ലാസിക്കൽ ഫോര്‍മാറ്റിലെ അവസാന മത്സരത്തിൽ ഗുകേഷ് വിജയകിരീടം ചൂടിയത്. ഇന്ത്യയിലെ രണ്ടാമത്തെ വിശ്വവിജയിയായ ഗുകേഷ്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനാണ്. രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ഒരുപിടി റെക്കോര്‍ഡുകളോടെയാണ് സിങ്കപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഗുകേഷ് മടങ്ങിയെത്തിയിട്ടുള്ളത്. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് അട്ടിമറിച്ചത്. സമനിലയാകുമെന്ന് ഉറപ്പായ മത്സരത്തിൽ അതിശയകരമായ നോക്കൗട്ട് പഞ്ച് ഇറക്കിയാണ് ഗുകേഷ് ലോക ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി മാറിയത്.  അ‍ഞ്ച് തവണ വിശ്വവിജയി ആയ വിശ്വനാഥൻ ആനന്ദിന്റെ പിന്മുറക്കാരൻ ഗുകേഷിന്റെ ബാല്യകാല സ്വപ്നം കൂടിയാണ് അതിവേഗം സാക്ഷാത്കാരത്തിലേക്കെത്തിയിരിക്കുന്നത്. 

സിങ്കപ്പൂരിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ 14ാമത്തെയും അവസാനത്തെയും മത്സരത്തിൽ ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് ചാമ്പ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷിന്റെ വിജയം. 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസിൽ നേടിയെന്ന കൗതുകവും ഗുകേഷിന്റെ വിജയത്തിനുണ്ട്. അവസാന മത്സരത്തിൽ ഡിങ് ലിറനെ ഞെട്ടിച്ചായിരുന്നു ഗുകേഷിന്റെ ക്ലാസിക്കൽ മത്സര വിജയം. ആനന്ദിനു ശേഷം വിശ്വവിജയി ആകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.

വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ നാടായ ചെന്നൈയില്‍ നിന്ന് തന്നെയാണ് ഗുകേഷിന്റെയും വരവ്. ഇഎന്‍ടി സ്പെഷ്യലിസ്റ്റ് രജിനികാന്തിന്റേയും മൈക്രോബയോളജിസ്റ്റ് പത്മയുടേയും മകനാണ് ഗുകേഷ്. തെലുങ്ക് കുടുംബത്തിൽ 2006 മെയ് 29ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയത്തിൽ സ്കൂൾ പഠന കാലത്ത് കളി തുടങ്ങി.  വേലമ്മാൾ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഗുകേഷ് ഒരു അധ്യാപകന്റെ കീഴിൽ ചെസ് പഠിക്കുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍ കാര്‍ത്തികേയന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ അരവിന്ദ് ചിദംബരം, ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്ഗാനന്ദ എന്നിവരെ വളര്‍ത്തിയെടുത്ത വേലമ്മാൾ വിദ്യാലയത്തിൽ നിന്ന് തന്നെയാണ് ഗുകേഷിന്റെയും വളര്‍ച്ചയുടെ തുടക്കം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios