ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: സീസണിലെ മികച്ച രണ്ടാമത്തെ ദൂരം താണ്ടി നീരജ് ചോപ്ര ഫൈനലില്‍

കഴിഞ്ഞ വര്‍ഷം നടന്ന ലോക അത്‌ലറ്റിക്സില്‍ നേരിയ വ്യത്യാസത്തില്‍ നീരജിന് സ്വര്‍ണം നഷ്ടമായിരുന്നു. ഫൈനലില്‍ ഗ്രനെഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ്ണ്‍ ആണ് നീരജിനെ പിന്നിലാക്കി സ്വര്‍ണം നേടിയത്. എങ്കിലും ലോക അത്ലറ്റിക്സില്‍ വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കഴിഞ്ഞ വര്‍ഷം നീരജ് സ്വന്തമാക്കിയിരുന്നു.

World Athletics Championships: Neeraj Chopra qualifies for javelin final gkc

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സീസണിലെ മികച്ചരണ്ടാമത്തെ ദൂരം താണ്ടിയ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോ ഫൈനലിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ താണ്ടിയാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്. 83 മീറ്ററായിരുന്നു ഫൈനല്‍ റൗണ്ടിലെത്താനുള്ള യോഗ്യത മാര്‍ക്ക്.

ഈ സീസണില്‍ ജാവലിനിലെ ഏറ്റവും മികച്ച രണ്ടാമത്തെ ത്രോ ആണ് നീരജ് താണ്ടിയത്. ടോക്കിയോ ഒളിംപിക്സില്‍ നീരജിന് പിന്നില്‍ വെള്ളി നേടിയ യാക്കൂബ് വാല്‍ദെക്ക്(89.51 മീറ്റര്‍) ആണ് ഈ സീസണിലെ മികച്ച സമയം കുറിച്ച താരം. ഇന്ന് ഗ്രൂപ്പ് ബി യോഗ്യാത മത്സരത്തില്‍ യാക്കൂബ് മത്സരിക്കുന്നുണ്ട്. ഈ സീസണില്‍ ഇതുവരെ ആരും സ്വപ്നദൂരമായ 90 മീറ്റര്‍ പിന്നിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം നടന്ന ലോക അത്‌ലറ്റിക്സില്‍ നേരിയ വ്യത്യാസത്തില്‍ നീരജിന് സ്വര്‍ണം നഷ്ടമായിരുന്നു. ഫൈനലില്‍ ഗ്രനെഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സ്ണ്‍ ആണ് നീരജിനെ പിന്നിലാക്കി സ്വര്‍ണം നേടിയത്. എങ്കിലും ലോക അത്ലറ്റിക്സില്‍ വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം കഴിഞ്ഞ വര്‍ഷം നീരജ് സ്വന്തമാക്കിയിരുന്നു.

പാകിസ്ഥാന്‍റെ ഏക മെഡൽ നേട്ടക്കാരനെ വിളിച്ച് ഇന്ത്യയുടെ ഒളിംപിക് ഹീറോ; അമ്പരപ്പ്, സന്തോഷം, കയ്യടിച്ച് കായികലോകം

ഇത്തവണയും സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങുന്ന നീരജിന് ഏറ്റവും വലിയ വെല്ലുവിളി യാക്കൂബില്‍ നിന്നായിരിക്കുമെന്നാണ് കരുതുന്നത്. ടോക്കിയോ ഒളിംപിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡമണ്ട് ലീഗിലും സ്വര്‍ണം നേടിയ നീരജില്‍ ഇന്ത്യ ഇത്തവണ സ്വര്‍ണം തന്നെയാണ് സ്വപ്നം കാണുന്നത്. 2003ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജ് ലോംഗ് ജംപ് സ്വര്‍ണം നേടിയതാണ് നീരജിന് മുമ്പ് ഇന്ത്യ നേടിയ ഏക മെഡല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios