സംസ്ഥാന സ്കൂള്‍ കായികമേള; ലോങ് ജംപിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് പരിക്കേറ്റു, മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി മുഹമ്മദ്  സിനാനാണ് ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റത്

State School Sports Festival; The student injured his neck during the long jump and was shifted to the medical college

തൃശ്ശൂര്‍: കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്കിടെ ലോങ് ജംപ് മത്സരത്തിനിടെ വിദ്യാര്‍ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട്ടിലെ കാട്ടിക്കുളം ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥി മുഹമ്മദ്  സിനാനാണ് ലോങ് ജംപ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന്‍ കഴുത്ത് കുത്തി വീഴുകയായിരുന്നു.

ഇന്ന് രാവിലെ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ലോങ് ജംപ് മത്സരത്തിനിടെയാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ 41 വിദ്യാര്‍ഥികളാണ് മത്സരിച്ചത്. ചാട്ടം കഴിഞ്ഞ ഉടനെയാണ് ബാലന്‍സ് തെറ്റി മുഹമ്മദ് സിനാന്‍റെ കഴുത്തിന് പരിക്കേറ്റത്. പരിക്കേറ്റ ഉടനെ വേദനകൊണ്ട് സിനാന്‍ നിലത്തിരിക്കുകയായിരുന്നു. അല്‍പനേരത്തേക്ക് ലോങ് ജംപ് മത്സരം തടസ്സപ്പെട്ടെങ്കിലും പിന്നീട് തുടര്‍ന്നു.

പഠനം ഒരേ ബെഞ്ചിൽ, ആദ്യമായി ട്രാക്ക് ഷൂ അണിഞ്ഞതും ഒരുമിച്ച്, ഒടുവിൽ സ്വർണവും വെള്ളിയും ചാടിയെടുത്തതും ഒരുമിച്ച്

Latest Videos
Follow Us:
Download App:
  • android
  • ios