Asianet News MalayalamAsianet News Malayalam

കാമുകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉഗാണ്ടൻ ഒളിംപിക്സ് താരത്തിന് ദാരുണാന്ത്യം

ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

Rebecca Cheptegei,Uganda's Olympic Runner Dies After Gasoline Attack
Author
First Published Sep 6, 2024, 10:17 AM IST | Last Updated Sep 6, 2024, 10:19 AM IST

കംപാല: കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിംപിക്സ് താരം റെബേക്ക ചെപ്‌റ്റെഗി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ശരീരത്തിന്‍റെ 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചെപ്‌റ്റേഗി(33) മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ചയാണ് റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്.

ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. കെനിയയിലെ അറിയപ്പെടുന്ന അത്‌ലറ്റിക് പരിശീലന കേന്ദ്രത്തിന് സമീപം ട്രാൻസ് എൻസോയ കൗണ്ടിയിൽ റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ തന്‍റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്ന ഡിക്സണെതിരെ നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്‌റ്റേഗി പറഞ്ഞു,

ദുലീപ് ട്രോഫി: തിരിച്ചുവരവിൽ നിരാശപ്പെടുത്തി റിഷഭ് പന്ത്, തല ഉയർത്തി മുഷീർ ഖാൻ; ഇന്ത്യ ബിക്കും തകർച്ച

2022ലെ അബുദാബി മാരത്തണില്‍ 2 മണിക്കൂര്‍ 22 മിനിറ്റ് 47 സെക്കന്‍ഡുകളില്‍ ഫിനഷ് ചെയ്താണ് റെബേക്ക പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയത്. കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിംപിക്‌സിൽ വനിതാ മാരത്തണിൽ മത്സരിച്ച റെബേക്ക 44-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഒക്‌ടോബറിനുശേഷം കെനിയയിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വനിതാ കായിക താരമാണ് റെബേക്ക. കെനിയൻ അത്‌ലറ്റ് ഡമാരിസ് മുതുവയും 10 കിലോ മീറ്റര്‍ ഓട്ടത്തിലെ ലോക റെക്കോര്‍ഡിന് ഉടമയായ ആഗ്നസ് ടിറോപ്പും പങ്കാളികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ടിറോപ്പിന്‍റെ പങ്കാളിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും മുതുവയുടെ കാമുകൻ ഇപ്പോഴും ഒളിവിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios