ദില്ലി കർണി ഷൂട്ടിംഗ് റേഞ്ചിലെ പരിശീലകയ്‌ക്ക് കൊവിഡ്

ഒളിംപിക്‌സിനായി നാളെ പരിശീലന സെഷൻ തുടങ്ങാൻ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്

Karni Singh Shooting range coach tests positive for coronavirus

ദില്ലി: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദില്ലി കർണി ഷൂട്ടിംഗ് റേഞ്ചിലെ ഒരു പരിശീലകയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒളിംപിക്‌സിനായി നാളെ പരിശീലന സെഷൻ തുടങ്ങാൻ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ പരിശീലക അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ എന്നും മറ്റ് പരിശീലകരോ തരങ്ങളോ ആയി സമ്പർക്കം ഇല്ലെന്നും സായി അറിയിച്ചു. 

ജൂലൈ എട്ടിനാണ് കർണി ഷൂട്ടിംഗ് റേഞ്ച് വീണ്ടും തുറന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ ഇവിടെ സ്വീകരിച്ചിട്ടുണ്ട്. അഡ്‌‌മിനിസ്‌ട്രേറ്റീവ് വിഭാഗം അണുവിമുക്തമാക്കി. ഹൈ പെര്‍ഫോമന്‍സ് മാനേജറും ഇന്ത്യന്‍ മുന്‍ ഷൂട്ടറുമായ റോണക് പണ്ഡിറ്റിനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് ഒന്ന് മുതല്‍ 34 ഇന്ത്യന്‍ താരങ്ങളുടെ സംഘം ഒളിംപിക്‌സ് ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കേണ്ടിയിരുന്നതാണ്. താരങ്ങളെല്ലാവരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം ദേശീയ റൈഫിള്‍ അസോസിയേഷന്‍ നല്‍കിയിരുന്നു. മഹാമാരിമൂലം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ഒളിംപിക്‌സില്‍ 15 ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ യോഗ്യത നേടിയിട്ടുണ്ട്. 

ലാറ്റിനമേരിക്കയും ആഫ്രിക്കയും പാഠമാവട്ടെ; ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവിയെ കുറിച്ച് ബൂട്ടിയ

ഐപിഎല്‍ തീയതിയില്‍ വീണ്ടും ട്വിസ്റ്റിന് സാധ്യത; ഫൈനൽ മാറ്റിയേക്കും; അങ്ങനെയെങ്കില്‍ ചരിത്രം

ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനേക്കാള്‍ ഋഷഭ് പന്തിന് അവസരം ലഭിക്കുന്നതിനുള്ള കാരണം വ്യക്തമാക്കി പരിശീലകന്‍

Latest Videos
Follow Us:
Download App:
  • android
  • ios