ചൈനയിൽ ചരിത്രം കുറിച്ച് ഇന്ത്യ; ഏഷ്യന്‍ ഗെയിംസിൽ എക്കാലത്തെയും വലിയ മെഡൽ വേട്ട

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കമാണ് ഇന്ത്യ 70 മെഡലുകള്‍ നേടിയതെങ്കില്‍ ഇത്തവണ 16 സ്വര്‍ണം 26 വെള്ളി 29 വെങ്കലം അടക്കമാണ് ഇന്ത്യ 71 മെഡലിലെത്തിയത്.

India Set New Asian Games all time record With 71 Medals gkc

ഹാഹ്ചൗ: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ വേട്ടയുമായി സ്വപ്നനേട്ടത്തില്‍ ഇന്ത്യന്‍ ടീം. ആര്‍ച്ചറിയില്‍ മിക്സഡ് ടീം കോംപൗണ്ട് ഫൈനലില്‍ ഇന്ത്യുടെ ഓജാസ് പ്രവീണും ജ്യോതി സുരേഖയും സ്വര്‍ണം നേടിയതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം 71 ആയി. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ആകെ 70 മെഡല്‍ നേടിയതിന്‍റെ റെക്കോര്‍ഡാണ് ഇന്ത്യ ചൈനയില്‍ മറികടന്നത്.

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കമാണ് ഇന്ത്യ 70 മെഡലുകള്‍ നേടിയതെങ്കില്‍ ഇത്തവണ 16 സ്വര്‍ണം 26 വെള്ളി 29 വെങ്കലം അടക്കമാണ് ഇന്ത്യ 71 മെഡലിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നത് ഇന്ത്യക്ക് ഇനിയും മെഡല്‍പ്പട്ടികയില്‍ മുന്നേറാന്‍ അവസരമൊരുക്കുന്നു.

നിങ്ങളൊക്കെ വീട്ടിലിരുന്ന് കളി കണ്ടാൽ മതി, സുഹൃത്തുക്കളാരും ലോകകപ്പ് ടിക്കറ്റ് ചോദിച്ച് വരേണ്ടെന്ന് കോലി

ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗും ആര്‍ച്ചറിയുമായിരുന്നു ഇന്ത്യയുടെ മെഡല്‍ കൊയ്ത്തിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയത്. ഷൂട്ടിംഗില്‍ മാത്രം ഇന്ത്യ 22 മെഡലുകള്‍ വെടിവെച്ചിട്ടപ്പോള്‍ അത്‌ലറ്റിക്സില്‍ഇ ഇതുവരെ 23 മെഡലുകള്‍ ഇന്ത്യ നേടിക്കഴിഞ്ഞു. 35 കിലോ മീറ്റര്‍ മിക്സ്ഡ് നടത്തത്തില്‍ ഇന്ത്യയുടെ മ‍ഞ്ജു റാണി-റാം ബാബു സഖ്യം വെങ്കലം നേടിയാണ് ഇന്നത്തെ ഇന്ത്യയുടെ മെഡല്‍വേട്ട തുടങ്ങിയത്.

ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന സ്വപ്നനേട്ടം കൈവരിക്കാന്‍ ഇന്ത്യ ഇത്തവണ ഏറ്റവും വലിയ സംഘത്തെയാണ് ഹാങ്ചൗവിലേക്ക് അയച്ചത്. നാലു ദിവസം കൂടി അവശേഷേക്കുന്ന ഗെയിംസില്‍ ഇന്ത്യ സെഞ്ചുറിയടിക്കുമോ എന്നാണ് കായികപ്രേമകള്‍ ഉറ്റുനോക്കുന്നത്. സുവര്‍ണ പ്രതീക്ഷയുമായി ജാവലിനില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ന് മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് നീരജിന്‍റെ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios