ഇന്ത്യയിലെ മികച്ച താരങ്ങളെന്ന് ഗോപീചന്ദ്, ക്രെഡിറ്റ് കോച്ചിനെന്ന് താരങ്ങള്‍, ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ളൂസീവ്

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ബാഡ്മിന്‍റനില്‍ തിളങ്ങുന്ന നേട്ടവും കരസ്ഥമാക്കിയാണ് ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയെത്തിയത്. പുരുഷ ബാഡ്മിന്‍റന്‍ താരങ്ങളായ എച്ച് എസ് പ്രണോയി, ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ് എന്നിവരും പരിശീലകന്‍ പുല്ലേല ഗോപീചന്ദും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു

Asianet news executive chairman Rajesh Kalra exclusive interview with asian games 2023 mens badminton winners and Pullela Gopichand etj

ദില്ലി: പരിശീലിപ്പിച്ച താരങ്ങള്‍ അച്ചടക്കത്തോടെ ഒന്നിന് പുറകേ ഒന്നായി മത്സരങ്ങളില്‍ മുന്നേറുന്നത് വളരെ അടുത്ത് നിന്ന് കാണാന്‍ സാധിക്കുന്നത് പ്രത്യേക ഭാഗ്യമായാണ് കാണുന്നതെന്ന് പുല്ലേല ഗോപിചന്ദ്. ഇന്ത്യയിലെ നിലവിലുള്ള ഏറ്റവും മികച്ച താരങ്ങള്‍ തന്നെയാണ് ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റനില്‍ രാജ്യത്തിന് അഭിമാനമായതെന്നും ഗോപീചന്ദ് പറയുന്നു. തികഞ്ഞ അച്ചടക്കത്തോടെയുള്ള പ്രകടനമാണ് താരങ്ങള്‍ കാഴ്ചവച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയര്‌‍മാന്‍ രാജേഷ് കൽറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ഗോപീചന്ദ് പ്രതികരിച്ചു.

സമ്മര്‍ദ്ദങ്ങളില്ലാതെ പരിശീലനം നടത്താന്‍ സാധിക്കുന്നതാണ് മിന്നുന്ന പ്രകടനത്തിന് കാരണമാകുന്നതെന്ന് എഷ്യന്‍ ഗെയിംസ് ബാഡ്മിന്റന്‍ ജേതാവ് എച്ച് എസ് പ്രണോയി. പരിക്കുകള്‍ അതിജീവിച്ചാണ് കടന്ന് വന്നത്. പുല്ലേല ഗോപിചന്ദിനൊപ്പം തിരികെ വന്നത് പ്രകടനത്തെയും പരിശീലനത്തിലും ഒരു ചിട്ട കൊണ്ടുവന്നുവെന്നാണ് എച്ച്എസ് പ്രണോയി പറയുന്നത്. സിംഗിള്‍സില്‍ 41 വര്‍ഷങ്ങള്‍ക്ക് നേട്ടമുണ്ടാക്കിയതിനുള്ള ക്രെഡിറ്റ് പരിശീലനത്തിലെ മാറ്റത്തിന് നല്‍കാമെന്നാണ് പ്രണോയി പ്രതികരിക്കുന്നത്.  പരിശീലനത്തിലെ വിശ്വാസം നഷ്ടമാകുന്ന സമയത്താണ് പരിശീലകന്‍ നമ്മുക്ക് മികച്ച പിന്തുണയാവുക. മോശം സീസണില്‍ ഇത്തരം ദിവസങ്ങള്‍ വരുമെന്നും അതില്‍ തളരരുതെന്നും പറയുന്ന ഒരാളാണ് ഗോപീചന്ദെന്നും പ്രണോയി പറഞ്ഞു.  

ഏഷ്യന്‍ ഗെയിംസിനിടെ സഹകളിക്കാരനായ ചിരാഗ് ഷെട്ടി അസുഖ ബാധിതനായതോടെ എന്ത് ചെയ്യാനാവുമെന്ന ആശങ്ക വലച്ചിരുന്നുവെന്നും ബാഡ്മിന്റണ്‍ ഡബിള്‍സ് താരം സാത്വിക് സായ് രാജ് പറയുന്നു. എന്നാല്‍ ചിരാഗിന് കോര്‍ട്ടിലേക്ക് തിരികെ എത്താനാവുമെന്ന് ഉറച്ച് വിശ്വാസമുണ്ടായിരുന്നു. അതെ തെറ്റിയുമില്ല. ആദ്യ മത്സരത്തിന് പിന്നാലെ തന്നെ അസുഖബാധിതനായെങ്കിലും മെഡല്‍ നേടുന്നതില്‍ ചിരാഗിന് മറ്റൊന്നും തടസമായില്ല. 

1982ലെ ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടത്തിന് ശേഷം പുരുഷ ബാഡ്മിന്റനില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മലയാളി കൂടിയായ എച്ച് എസ് പ്രണോയി. ചൈനീസ് താരത്തോടാണ് പ്രണോയ് സെമിയില്‍ പരാജയപ്പെട്ടത്. അതേസമയം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയാണ് ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്രാജും ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം നേടിയത്. ദക്ഷിണ കൊറിയന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്‍റന്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമായിരുന്നു ഇവരുടേത്. 

Latest Videos
Follow Us:
Download App:
  • android
  • ios