ഏഷ്യൻ ഗെയിംസ്: ചൈനയിൽ സെഞ്ചുറി തികയ്ക്കാൻ ഇന്ത്യ, മെഡൽ വേട്ടയിൽ ചരിത്രനേട്ടം; ആർച്ചറിയില്‍ വീണ്ടും സ്വർണം

അര്‍ച്ചറി ടീമിന്‍റെ സ്വര്‍ണനേട്ടത്തോടെ ചൈനയിലെ ഇന്ത്യയുടെ മേഡല്‍ വേട്ട 82ലെത്തി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

Asian Games Latest Medal Tally 2023 List Live Updates gkc

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. വാശിയേറിയ ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ നേട്ടം. സ്കോര്‍ 230-229. ഇന്തോനേഷ്യയെ തോല്‍പ്പിച്ച ദക്ഷിണ കൊറിയക്കാണ് ഈ ഇനത്തില്‍ വെങ്കലം.

ആര്‍ച്ചറിയില്‍ അപ്രതീക്ഷിത സ്വര്‍ണം നേടിയെങ്കിലും ബാഡ്മിന്‍റണില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹേ ബിംഗാജിയാവോയോട് തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോര്‍ 16-21, 12-21. ടോക്കിയോ ഒളിംപിക്സില്‍ ബിംഗാജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്.

അര്‍ച്ചറി ടീമിന്‍റെ സ്വര്‍ണനേട്ടത്തോടെ ചൈനയിലെ ഇന്ത്യയുടെ മേഡല്‍ വേട്ട 82ലെത്തി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകള്‍ നേടിയതായിരുന്നു ഏഷ്യന്‍ ഗെയിംസില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍   ഇത്തവണ 19 സ്വര്‍ണം 31 വെള്ളി 32 വെങ്കലം അടക്കമാണ് ഇന്ത്യ 82 മെഡലിലെത്തിയത്.

ജീവിതത്തിൽ നടന്നുതീർത്തത് ദുരിതപാതകൾ, ഏഷ്യന്‍ ഗെയിംസില്‍ റാം ബാബു നേടിയ വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം

ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗും അത്‌ലറ്റിക്സുമായിരുന്നു ഇന്ത്യയുടെ മെഡല്‍ കൊയ്ത്തിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയത്. ഷൂട്ടിംഗില്‍ മാത്രം ഇന്ത്യ 22 മെഡലുകള്‍ വെടിവെച്ചിട്ടു. ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന സ്വപ്നനേട്ടം കൈവരിക്കാന്‍ ഇന്ത്യ ഇത്തവണ ഏറ്റവും വലിയ സംഘത്തെയാണ് ഹാങ്ചൗവിലേക്ക് അയച്ചത്. മൂന്ന് ദിവസം കൂടി അവശേഷേക്കുന്ന ഗെയിംസില്‍ ഇന്ത്യ സെഞ്ചുറിയടിക്കുമോ എന്നാണ് കായികപ്രേമകള്‍ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios