ലതാ മങ്കേഷ്ക്കറിന് ഓർമ്മപ്പെടുത്തുന്ന ശബ്ദമാധുരി; അജ്ഞാത ​ഗായികയ്ക്കായി സൈബർ ലോകത്തിന്റെ തിരച്ചിൽ

ബംഗാളിലെ റാണാഘട്ട് സ്റ്റേഷനിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ലത മങ്കേഷ്കറിന്റെ ക്ലാസിക് ഗാനമായ 'ഏക് പ്യാർ കാ ന​ഗ്‍മാ ഹെ' എന്ന ​ഗാനമാണ് അജ്ഞാത ​ഗായിക ആലപിക്കുന്നത്. 

Woman sings Lata Mangeshkar's song at Ranaghat railway station in Bengal video goes Viral

കൊൽക്കത്ത: തന്റെ മധുരശബ്ദംകൊണ്ട് മനസ്സ് കീഴടക്കിയ അജ്ഞാത ഗായികയ്ക്കായുള്ള തിരച്ചിലിലാണ് സൈബർ ലോകം. ബം​ഗാളിൽ നിന്ന് കഴിഞ്ഞ ആഴ്ചയാണ് അജ്ഞാത ​ഗായികയുടെ വീഡിയോ പുറത്തുവന്നത്. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, ചീകി ഒതുക്കാത്ത നരച്ച മുടിയുള്ള വളരെ മനോഹരമായി പാട്ട് പാടുന്ന ആ മധ്യ വയസ്ക വളരെ പെട്ടെന്നാണ് ആരാധകരെ കയ്യിലെടുത്തത്.

ബംഗാളിലെ റാണാഘട്ട് സ്റ്റേഷനിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ലത മങ്കേഷ്കറിന്റെ ക്ലാസിക് ഗാനമായ 'ഏക് പ്യാർ കാ ന​ഗ്‍മാ ഹെ' എന്ന ​ഗാനമാണ് അജ്ഞാത ​ഗായിക ആലപിക്കുന്നത്. പുഞ്ചിരിയോടെ വളരെ അലസമായിട്ടാണ് അവർ പാടുന്നത്. പ്രായത്തെ തോൽപ്പിക്കുന്ന സ്വരമാധുരിയാണ് അവരുടെതെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ഇതുവരെ 25 ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേർ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. യൗവ്വനത്തിലേ ഇവരെ കണ്ടെത്തിയിരുന്നെങ്കിൽ എന്നാണ് വീഡിയോ കണ്ട് പലരുടേയും അഭിപ്രായം. സമയം ഇനിയും വൈകിയില്ലെന്ന് മറ്റൊരു കൂട്ടരും പറയുന്നു. വൈറൽ വീഡിയോ അജ്ഞാതഗായികക്ക് പുതിയ പ്ലാറ്റ് ഫോം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആസ്വാദകർ.

Latest Videos
Follow Us:
Download App:
  • android
  • ios