ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ പാമ്പിന്‍റെ തോലില്‍ കണ്ടെത്തിയത് ഏഴു തലകളെന്ന് വാദം

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം പാമ്പുകളെ ഇവിടെ കണ്ടതായാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ പല തലകളുള്ള പാമ്പുകള്‍ കാണാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് വിദഗ്ധര്‍ 

villagers finds seven head snake skin near temple in karnataka

കനകപുര (കര്‍ണാടക):  ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ പാമ്പിന്‍റെ തോല്‍ കണ്ട് നാട്ടുകാര്‍ അമ്പരന്നു. ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തിന് സമീപം പാമ്പിന്‍റെ തോല്‍ പടം പൊഴിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഒരു തലയ്ക്ക് പകരം ഏഴ് തലയുള്ള പാമ്പിന്‍റെ തോലാണ് കനകപുരയിലെ ക്ഷേത്രത്തിന് സമീപം കണ്ടെത്തിയത്.

ഹിന്ദു പുരാണങ്ങള്‍ വര്‍ണിക്കുന്ന സര്‍പ്പത്തിന്‍റെ തോലാണ് ഇതെന്ന് പ്രചാരണം ഉയര്‍ന്നതോടെ ക്ഷേത്രപരിസരത്തേക്ക് എത്തിയത് നിരവധിയാളുകളാണ്. സമീപ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ എത്തി സ്ഥലത്ത് പൂജ ചെയ്യണമെന്ന ആവശ്യം കൂടി ഉയര്‍ന്നതോടെ പാമ്പിന്‍റെ തോലിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. സമാനരീതിയിലുള്ള ഒരു പാമ്പിന്‍റെ തോല്‍ കനകപുരയില്‍ നിന്ന് ആറുമാസം മുന്‍പ് ലഭിച്ചതായി നാട്ടുകാര്‍ പറയുന്നു. ഈ സ്ഥലം ഇതിനോടകം ഒരു ക്ഷേത്രമായി മാറിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ വിശദമാക്കുന്നത്.

ഈ ക്ഷേത്രത്തിന് സമീപം തന്നെ വീണ്ടും ഏഴുതലയുള്ള പാമ്പിന്‍റെ തോല്‍ കണ്ടതോടെ ഇത്തരം പാമ്പുകള്‍ ഇവിടെ കാണുമെന്ന നാട്ടുകാരുടെ വിശ്വാസം ഇരട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം പാമ്പുകളെ ഇവിടെ കണ്ടതായാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ പല തലകളുള്ള പാമ്പുകള്‍ കാണാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios