ആ തുക എവിടെപ്പോയി! സോഷ്യല്‍ മീഡിയയെ വട്ടം കറക്കി ടിക്ടോക്ക് പസ്സില്‍
മൂവരും റെസ്റ്റോറന്‍റില്‍ നല്‍കിയത് 9 പൗണ്ട് വീതം 27 പൗണ്ടാണ്. എന്നാല്‍ 27 പൗണ്ടും വെയിറ്റര്‍ എടുത്ത രണ്ട് പൗണ്ടും ചേര്‍ന്നാല്‍ 29 പൗണ്ട് ആകും. എങ്കില്‍ ആ ഒരു പൗണ്ട് എവിടെ ?
ഒരു പഴയ ടിക്ടോക്ക് വീഡിയോയാണ് സോഷ്യല്‍ മീഡിയയെ കുഴപ്പത്തിലാക്കി വീണ്ടും കറങ്ങിക്കൊണ്ടിരിക്കുന്നത്. ചുറ്റിക്കുന്ന പസ്സിലിന് ഉത്തരം തേടിയുള്ള ടിക്ടോക്ക് യൂസറിന്‍റെ ചലഞ്ചാണ് ഈ വീഡിയോ. നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്ത് ഇത് വീണ്ടും തലപൊക്കുകയായിരുന്നു.
''മൂന്ന് സുഹൃത്തുക്കള്‍ ഒരു റെസ്റ്റോറന്‍റില്‍ പോയി. 25 പൗണ്ട് ആയിരുന്നു ഇവരുടെ ബില്‍. തുക പകുത്തുനല്‍കുന്നതിന് പകരം മൂന്ന് പേരും 10 പൗണ്ട് വീതം നല്‍കി. ബാക്കി തുകയുമായി വെയിറ്റര്‍ എത്തിയപ്പോള്‍ അയാള്‍ രണ്ട് പൗണ്ട് എടുക്കുകയും മൂന്ന് സുഹൃത്തുക്കള്‍ക്കുമായി ഓരോ പൗണ്ട് വീതം നല്‍കുകയും ചെയ്തു. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ പൗണ്ട് വീതം ലഭിച്ചു. അപ്പോള്‍ മൂവരും നല്‍കിയത് 9 പൗണ്ട് വീതം 27 പൗണ്ടാണ്. എന്നാല്‍ 27 പൗണ്ടും വെയിറ്റര്‍ എടുത്ത രണ്ട് പൗണ്ടും ചേര്‍ന്നാല്‍ 29 പൗണ്ട് ആകും. എങ്കില്‍ ആ ഒരു പൗണ്ട് എവിടെ ?''
ഇതാണ് ടിക്ടോക്ക് വീഡിയോയിലെ കുഴപ്പിക്കുന്ന ചോദ്യം. ആയിരക്കണക്കിന് പേരാണ് ഇതിന് ഉത്തരം കണ്ടുപിടിക്കാനിറങ്ങി പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടിട്ടുണ്ട്.
@slightlyunusual_RIDDLE ##foryou ##foryourpage ##fu ##f ##dailylook ##riddle ##riddlechallenge ##riddletime ##riddles ##how ##mychampion ##impossible ##makeitlegendary ##uktalent
♬ original sound - slightlyunusual_