വൈസ് ചാൻസലറുടെ ഓഫീസിന് സമീപം ടി - 123; ഭയന്ന് വിറച്ച് വിദ്യാർഥികൾ, മതിൽ ചാടിക്കടന്ന് എത്തി; സ‍ർവകലാശാല അടച്ചു

കലിയസോട്ട് മേഖലയിൽ ഈ കടുവയെ സ്ഥിരമായി കാണാറുള്ളതാണ്. ശനിയാഴ്ച പുലർച്ചെ 4:53 ന് വൈസ് ചാൻസലറുടെ ഓഫീസിന് സമീപമാണ് കടുവ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

tiger enters University campus cctv video creates panic amongst students btb

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജാഗരൺ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കടുവയെ കണ്ടതോടെ വിദ്യാർത്ഥികളും ജീവനക്കാരും ആശങ്കയിൽ. ക്യാമ്പസിനുള്ളിൽ കറങ്ങുന്ന കടുവയുടെ ദൃശ്യങ്ങൾ സിസിടിവിയിലാണ് പതിഞ്ഞത്. കലിയസോട്ട് ഡാമിന് സമീപമാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. ടി-123 എന്ന് പേരിട്ടിരിക്കുന്ന പെൺകടുവയാണെന്ന് ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞതെന്ന് വ്യക്തമായതായി അലോക് പഥക് എന്ന ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.

കലിയസോട്ട് മേഖലയിൽ ഈ കടുവയെ സ്ഥിരമായി കാണാറുള്ളതാണ്. ശനിയാഴ്ച പുലർച്ചെ 4:53 ന് വൈസ് ചാൻസലറുടെ ഓഫീസിന് സമീപമാണ് കടുവ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ടി-123 നാല് കടുവ കുഞ്ഞുങ്ങളുടെ അമ്മയാണ്. കലിയസോട്ട് പ്രദേശത്ത് സ്ഥിരം എത്താറുന്ന ഈ കടുവ മതിൽ ചാടിക്കടന്ന് ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. ആശങ്കയുണ്ടായ സാഹചര്യത്തിൽ സർവകലാശാല അടച്ചിട്ടുണ്ട്.

സർവകലാശാലയിലേക്കുള്ള റോഡുകളും അടച്ചു. സമാനമായ സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഭോപ്പാലിലെ മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MANIT) ക്യാമ്പസിൽ രണ്ട് കടുവകൾ കയറി പശുക്കളെ കൊന്നിരുന്നു. ഈ വർഷം ജനുവരിയിൽ നർമ്മദാപുരം ഗ്രാമത്തിൽ സ്കൂൾ ബസിനു മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു. ബസ് ഡ്രൈവർ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വെട്ടിയത് 460 വാഴകൾ; 'കുലച്ച് കുലകൾ വിൽക്കാറായപ്പോഴല്ല വരേണ്ടത്, ക്രൂരത'; കെഎസ്ഇബിയോട് കടുപ്പിച്ച് കൃഷിമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios