സന്തോഷമാണല്ലോ വലുത്; ഭാര്യയെ കാമുകന് ഒപ്പം പോകാന്‍ അനുവാദം നല്‍കി ഭര്‍ത്താവ്
കാമുകനൊപ്പം പുതിയ ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുടുംബ കോടതിയെയാണ് ഭര്‍ത്താവ് സമീപിച്ചത്. ഏഴ് വര്‍ഷം മുന്‍പ് സ്‌നേഹിച്ചിരുന്ന കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് ഭര്‍ത്താവ് തടസ്സമായില്ല.
ഭോപ്പാല്‍ : ഭാര്യയുടെ സന്തോഷത്തിന് വേണ്ടി കാമുകന് ഒപ്പം പോകാന്‍ അനുവാദം നല്‍കി ഭര്‍ത്താവ്. ഇതിനായി വിവാഹമോചനത്തിന് വരെ ഇയാള്‍ തന്നെ മുന്‍കൈ എടുത്തിരിക്കുകയാണ് എന്നാണ് മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള വാര്‍ത്ത. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ തന്‍റെ കൂടെ നില്‍ക്കട്ടെ എന്നാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യയ്ക്ക് എപ്പോള്‍ കാണണം എന്ന് തോന്നിയാലും കാണാന്‍ അനുവദിക്കാനും ഭര്‍ത്താവ് തയ്യാറായി.
കാമുകനൊപ്പം പുതിയ ജീവിതം നയിക്കാന്‍ ഭാര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കുടുംബ കോടതിയെയാണ് ഭര്‍ത്താവ് സമീപിച്ചത്. ഏഴ് വര്‍ഷം മുന്‍പ് സ്‌നേഹിച്ചിരുന്ന കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് ഭര്‍ത്താവ് തടസ്സമായില്ല. ഏഴ് വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹം കഴിച്ചത്. ഇയാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആണ് ഭാര്യ ഫാഷന്‍ ഡിസൈനറും. ഇരുവര്‍ക്കും രണ്ട് കുട്ടികളാണ്. വളരെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിച്ചിരുന്നത്.
എന്നാല്‍ തന്‍റെ കാമുകന്‍ കല്ല്യാണം കഴിക്കാതെ ജീവിക്കുകയാണെന്ന് അറിഞ്ഞാണ് വീണ്ടും അയാളോടൊപ്പം ജീവിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. എന്നാല്‍ കാമുകനുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പറഞ്ഞ് മനസ്സിലാക്കാന്‍ ഭര്‍ത്താവ് നോക്കിയിട്ടും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രശ്‌നം കുടുംബ കോടതിയിലും എത്തി.
കൗണ്‍സിലിങ്ങിലും കാമുകനൊപ്പം പോയാല്‍ മതിയെന്ന് ഭാര്യ പറഞ്ഞു. തുടര്‍ന്ന് കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവ് അനുവദിക്കുകയായിരുന്നു. കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ഭര്‍ത്താവ് പറഞ്ഞു.
അതേസമയം കുട്ടികളെ വിട്ട് തരണം എന്ന് ഭര്‍ത്താവ് ആവിശ്യപ്പെട്ടു. ഭാര്യ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും കുട്ടികളെ കാണാന്‍ ഭാര്യ ഭര്‍ത്താവ് അനുവദിച്ചു.