ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ലോട്ടറി അടിച്ചു; ടിവി റിപ്പോര്‍ട്ടര്‍ രാജിവച്ചു; പക്ഷെ കിട്ടിയത് എട്ടിന്‍റെ പണി.!
ഒന്നാം സമ്മാനം അടിച്ച വിജയികളുടെ പട്ടിക വായിച്ച് വരുമ്പോഴാണ് അവര്‍ അക്കാര്യം കാണുന്നത്. 40 ലക്ഷം യൂറോ അടിച്ചവരുടെ പട്ടികയില്‍ സ്വന്തം പേരു കണ്ട് അവര്‍ ആദ്യം ഒന്നു ഞെട്ടി പിന്നീട് തുളളിചാടി കൊണ്ട് തല്‍സമയം അവര്‍ പറഞ്ഞു
മാന്‍ഡ്രിഡ്: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലോട്ടറിയടിച്ച ടിവി അവതാരിക ലൈവായി തന്നെ രാജിവച്ചു. പക്ഷെ അവര്‍ക്ക് കിട്ടിയത് അതിലും വലിയ പണിയായിരുന്നു. സ്പെയിനില്‍ നടന്ന സംഭവം ഇങ്ങനെ, സ്പാനിഷ് ടിവി റിപ്പോര്‍ട്ടര്‍ക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നതിനിടെ 'തല്‍സമയം' ലോട്ടറിയടിച്ചത്. സ്‌പെയിനിലെ പ്രശസ്തമായ 'എല്‍ ഗോര്‍ഡോ'ക്രിസ്മസ് ലോട്ടറിയുടെ നറുക്കെടുപ്പു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ആര്‍ടിവിഇ ചാനലിലെ നതാലിയ എസ്‌ക്യുഡെറോയ്ക്ക് ലോട്ടറിയടിച്ചത്.
ഒന്നാം സമ്മാനം അടിച്ച വിജയികളുടെ പട്ടിക വായിച്ച് വരുമ്പോഴാണ് അവര്‍ അക്കാര്യം കാണുന്നത്. 40 ലക്ഷം യൂറോ അടിച്ചവരുടെ പട്ടികയില്‍ സ്വന്തം പേരു കണ്ട് അവര്‍ ആദ്യം ഒന്നു ഞെട്ടി പിന്നീട് തുളളിചാടി കൊണ്ട് തല്‍സമയം അവര്‍ പറഞ്ഞു : ഞാന്‍ നാളെ ജോലിക്കു വരുന്നില്ലാ. മറ്റു വിജയികളുമായി ഒന്നാം സമ്മാനം പങ്കിടേണ്ടതാണെന്ന് അറിഞ്ഞതോടെ 'തല്‍സമയ ലോട്ടറി പ്രകടനത്തില്‍' ട്വിറ്റ് ചെയ്ത് അവര്‍ ഖേദം പ്രകടിപ്പിച്ചു.
കുറച്ചു നാളുകളായി വ്യക്തിപരമായ ചില വിഷമങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലോട്ടറി അടിച്ചപ്പോള്‍ പരിസരം മറന്ന് അഹ്ളാദിച്ചതെന്ന് നതാലിയ ട്വീറ്റ് ചെയ്തു. സമ്മാനം പങ്കിടുന്നതോടെ നാലായിരം യൂറോ മാത്രമാണ് നതാലിയയ്ക്കു ലഭിക്കുക.