ഉപയോഗ ശൂന്യമായ ഫ്രിഡ്‍ജ് കൊക്കയിലുപേക്ഷിച്ച യുവാവിന് എട്ടിന്‍റെ പണി കൊടുത്ത് പൊലീസ് - വീഡിയോ
മലഞ്ചെരുവില്‍ ഫ്രിഡ്ജ് കൊണ്ടുപോയി തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവാവിന് പണികിട്ടിയത്. റീസൈക്കിള്‍ ചെയ്യുകയാണെ എന്ന പ്രഖ്യാപനത്തോടെ പഴയ ഫ്രിഡ്ജ് മലഞ്ചെരുവില്‍ തള്ളുന്ന യുവാവിന്‍റെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്
അല്‍മേരിയ: റോഡ് സൈഡില്‍ മാലിന്യങ്ങള്‍ ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് പണികൊടുത്ത് പൊലീസ്. പഴയ ഫ്രിഡ്ജ് ഒഴിവാക്കാനായി റോഡരികില്‍ നിന്ന് കൊക്കയിലേക്ക് തള്ളിയ യുവാവിനാണ് പണി കിട്ടിയത്. പഴകിയ ഫ്രിഡ്ജ് സ്പെയിനിലെ അല്‍മേരിയ മലഞ്ചെരിവില്‍ തള്ളിയ യുവാവിനെക്കൊണ്ട് തന്നെ സ്പെയിന്‍ പൊലീസ് ഉപേക്ഷിച്ച ഫ്രിഡ്ജ് തിരികെയടുപ്പിച്ചു.
കനത്ത പിഴയും യുവാവിന് ചുമത്തിയ പൊലീസ് കൃത്യമായ രീതിയില്‍ ഫ്രിഡ്ജ് റീ സൈക്കിള്‍ ചെയ്യാന്‍ യുവാവിന് നിര്‍ദ്ദേശം നല്‍കി. മലഞ്ചെരുവില്‍ ഫ്രിഡ്ജ് കൊണ്ടുപോയി തള്ളുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് യുവാവിന് പണികിട്ടിയത്. റീസൈക്കിള്‍ ചെയ്യുകയാണെ എന്ന പ്രഖ്യാപനത്തോടെ പഴയ ഫ്രിഡ്ജ് മലഞ്ചെരുവില്‍ തള്ളുന്ന യുവാവിന്‍റെ വീഡിയോ സുഹൃത്താണ് ചിത്രീകരിച്ചത്.
എന്നാല്‍ വീഡിയോ വൈറലായതോടെയാണ് പൊലീസ് യുവാവിനെ തേടിപ്പിടിച്ചത്. മലഞ്ചെരുവില്‍ നിന്ന് ഫ്രിഡ്ജ് യന്ത്രസഹായമില്ലാതെ യുവാവിനെക്കൊണ്ട് തള്ളിക്കയറ്റിയ ശേഷം 35.62ലക്ഷം രൂപ പിഴയും അടപ്പിച്ചു സ്പെയിന്‍ പൊലീസ്. പൊതുഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് സംഭവം ഒരു മാതൃകയാക്കാമെന്നും സ്പെയിന്‍ പൊലീസ് വ്യക്തമാക്കി.