സ്നേഹത്തിന്‍റെ ഈസ്റ്ററാകട്ടെ; ജോയ്സ്നയുടെ ചിത്രം പങ്കിട്ട്, ഈസ്റ്റര്‍ ആശംസിച്ച് ഷെജിന്‍ - വൈറല്‍
ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിൻ രംഗത്തെത്തുകയും ചെയ്തിരുന്നു.
കൊച്ചി: കോഴിക്കോട് കോടഞ്ചേരിയിലെ ( Kodanchery) ഡിവൈഎഫ്ഐ (DYFI) നേതാവ് ഷെജിൻ ഈസ്റ്റർ ആശംസയുമായി ഇട്ട ഫേസ്ബുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. ഭാര്യ ജോയ്സ്ന ജോസഫ് ഈസ്റ്റർ ദിനത്തിൽ (Easter) പള്ളിയിൽ പ്രാർഥിക്കുന്ന ചിത്രമാണ് ഷെജിൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഷെജിൻ ഈസ്റ്റർ ആശംസ നേരുകയും ചെയ്തിട്ടുണ്ട്.
'നന്മയുടെയും സ്നേഹത്തിന്‍റെയും ഈസ്റ്റർ ആശംസകൾ' എന്ന തലക്കെട്ടോടെയാണ് ഷെജിന്‍റെ പോസ്റ്റ്. ആയിരക്കണക്കിന് പേരാണ് പോസ്റ്റില്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ഇതില്‍ പലരും ദമ്പതികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു. കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ (Intercast Marriage) ഷെജിനും ജോയ്സ്നയുടെയും വിവാഹം ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
ഹൈക്കോടതിയിൽ (High Court) ഹാജരാകുമെന്ന് കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ഷെജിനും ജോയ്സ്നയും അറിയിച്ചിട്ടുണ്ട്. 19നാണ് ജോയ്സന ഹാജരാകുകയെന്നാണ് ഇരുവരും അറിയിച്ചത്. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസിലാണ് ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. 19 ന് ജോയ്സ്നയെ ഹാജരാക്കാൻ പൊലീസിന് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
ഡിവൈഎഫ്ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിൻ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇരുവരുമിപ്പോൾ ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസം.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിൻ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിൻ ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ ഒമ്പതിന് വൈകീട്ടാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സംഭവം വിവാദമാകുന്നത്.