പ്രളയമാണ്... പാട്ട് പാടാന്‍ പറയരുതേയെന്ന് രമ്യ; ഒടുവില്‍ രണ്ട് പാട്ട് പാടി- വീഡിയോ
പ്രസംഗം തുടങ്ങിയപ്പോള്‍ രമ്യ ഹരിദാസ് പറഞ്ഞത് ഇങ്ങനെ: ഇപ്പോള്‍ നമ്മള്‍ വലിയ ദുരന്തം അനുഭവിക്കുകയാണ്. അതുകൊണ്ട് പാട്ട് പാടാന്‍ പറയരുത്. കയ്യടിയോടെയാണ് സദസ് ഈ വാക്കുകള്‍ ഏറ്റെടുത്തത്
ആലത്തൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും പിന്നീട് എംപിയായ ശേഷവും രമ്യ ഹരിദാസ് എത്തിയാല്‍ ഒരു പാട്ട് നിര്‍ബന്ധമാണ്. ഏത് പരിപാടിയില്‍ പങ്കെടുത്താലും പ്രസംഗത്തിനിടെ രമ്യ പാട്ടുകള്‍ പാടും. അവസാനം ഇന്നലെ സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുത്ത പരിപാടിയടിലെ ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്‍റെ പാട്ടാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വടുക സമുദായത്തിന്‍റെ സാംസ്കാരിക സമ്മേളനത്തിന്‍റെ ഭാഗമായി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് രമ്യ പാട്ടുകള്‍ പാടിയത്. പ്രസംഗം തുടങ്ങിയപ്പോള്‍ രമ്യ ഹരിദാസ് പറഞ്ഞത് ഇങ്ങനെ: ഇപ്പോള്‍ നമ്മള്‍ വലിയ ദുരന്തം അനുഭവിക്കുകയാണ്. അതുകൊണ്ട് പാട്ട് പാടാന്‍ പറയരുത്.
കയ്യടിയോടെയാണ് സദസ് ഈ വാക്കുകള്‍ ഏറ്റെടുത്തത്. എന്നാല്‍, പ്രസംഗം തുടര്‍ന്നപ്പോള്‍ ആറ്റുനോറ്റുണ്ടായൊരുണ്ണീ എന്ന പാട്ട് രമ്യ പാടി. ഒടുവില്‍ സാരെ ജഹാൻ സെ അച്ഛാ എന്ന ദേശഭക്ത കാവ്യവും രമ്യ ആലപിച്ചു. രമ്യ ഹരിദാസിന്‍റെ ഫേസബുക്ക് പേജിലൂടെ വന്ന പ്രസംഗത്തിന്‍റെയും പാട്ടിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.