Priyanka Gandhi Dance: ഗോവയിൽ ആദിവാസി സ്ത്രീകൾക്കൊപ്പം ചുവടുവച്ച് പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിയുടെ ഡാൻസിന്റെ വീഡിയോ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. മോർപിർല ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക നൃത്തം ചെയ്തത്. 

Priyanka Gandhi dance with tribal women in Goa election campaign

പനാജി: 2022 ലെ ഗോവ (Goa) തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പാർട്ടി (Congress). ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധിക്ക് (Rahul Gandhi) പിന്നാലെ ഗോവയിൽ സന്ദർശനം നടത്തുകയാണ് പ്രിയങ്ക ഗാന്ധി (Priyanka Gandhi). വെള്ളിയാഴ്ചയാണ് പ്രിയങ്ക ഗോവയിലെത്തിയത്. റാലികളിൽ പങ്കെടുത്ത പ്രിയങ്ക, പരിപാടിയിൽ ഒരുക്കിയ  ആദിവാസി വിഭാഗത്തിന്റെ നൃത്തത്തിനൊപ്പം ചുവടുവച്ചു. ഇതിന്റെ വീഡിയോ കോൺഗ്രസ് പങ്കുവച്ചിട്ടുണ്ട്. മോർപിർല ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു പ്രിയങ്ക നൃത്തം ചെയ്തത്. 

ഗോവ തിരിച്ച് പിടിക്കാനുള്ള ശക്തമായ നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. എന്നാൽ ഇതിന് തിരിച്ചടിയെന്നോണം കോൺഗ്രസിന്റെ പാളയത്തിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി സന്ദർശനത്തിനെത്തിയ ഇന്നലെ, കോൺഗ്രസിന്റെ നേതാക്കളുടെ കൂട്ടരാജി വലിയ വാർത്തയായിരുന്നു. മുന്‍മുഖ്യമന്ത്രി ലുസീഞ്ഞോ ഫലേരോ എം.എല്‍.എ. സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. 

പൊർവോറിം നിയോജക മണ്ഡലത്തിലെ ഒരു കൂട്ടം കോൺഗ്രസ് നേതാക്കളാണ് വെള്ളിയാഴ്ച രാവിലെ പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് വേണ്ടത്ര ഗൌരവം നൽകുന്നില്ലെന്ന് ആരോപിച്ച നേതാക്കൾ സ്വതന്ത്ര എംഎൽഎ ഖൌണ്ടയെ പിന്തുണയ്ക്കും. 

വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിന് അത്ര താത്പര്യമില്ലെന്ന് തോനുന്നു. ചില നേതാക്കളുടെ മനോഭാവത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത് - മുൻ സില്ല പഞ്ചായത്ത് മെമ്പർ ഗുപേഷ് നായിക് പറഞ്ഞു. പൊർവോറിമിൽ നിന്നുള്ള സംഘത്തെ നയിക്കുന്നത് ഗുപേഷ് നായിക്കാണ്. 

അതേസയം തെക്കൻ ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവ് മൊറീനോ റിബെലോയുടെ രാജി പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. പാർട്ടിക്കെതിരായി പ്രവർത്തിക്കുന്ന കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലിക്സോ റെജിനല്‍ഡോ ലോറന്‍കോയുടെ സ്വാനാർത്ഥിത്വം പ്രഖ്യാപിച്ചതിൽ താൻ അസ്വസ്ഥനാണെന്ന് അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. 

മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ്, ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിൽ പാർട്ടിയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് നേതാക്കളുടെ കൂട്ടരാജി. എന്നാൽ ജിഎഫ്പിയുമായുള്ളതിനെ സഖ്യമായി കാണാനാകില്ലെന്നും കോൺഗ്രസിന് പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും ഗോവയിലെ കോൺഗ്രസിന്റെ ചുമതലയുള്ള പി ചിദംബരം വ്യക്തമാക്കിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios