'പരീക്ഷ മാറ്റിവെക്കണം'; സ്കൂളിൽ ബോംബ് ഭീഷണി സന്ദേശമയച്ച് വിദ്യാർഥി, കൈയോടെ പൊക്കി പൊലീസ്
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള 2000-ത്തോളം കുട്ടികൾ പഠിക്കുന്നു.
ബെംഗളൂരു: കർണാടക പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ബോംബ് ഭീഷണി ഇ മെയിൽ അയച്ച വിദ്യാർഥിയെ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെയാണ് കസ്റ്റഡിയിലെടുത്തത്. നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിവെക്കുന്നതിന് വേണ്ടിയാണ് വിദ്യാർഥി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് വെസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്മൺ നിമ്പർഗി പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർആർ നഗറിലെ നാഷണൽ ഹിൽ വ്യൂ പബ്ലിക് സ്‌കൂളിലെ അധികൃതർക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഇമെയിൽ സന്ദേശം ലഭിച്ചതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള 2000-ത്തോളം കുട്ടികൾ പഠിക്കുന്നു. ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്‌കൂൾ ഒഴിപ്പിക്കുകയും സ്‌കൂൾ പരിസരത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച സ്കൂളിൽ സാധാരണ ക്ലാസുകൾ പുനരാരംഭിച്ചു.
പട്ടാപ്പകല്‍ റോഡിലൂടെ നടന്നുപോവുന്ന സ്ത്രീയെ കയറിപ്പിടിച്ച് യുവാവ്, പാക് വീഡിയോ വൈറല്‍!
പട്ടാപ്പകല്‍ റോഡില്‍ കൂടി നടന്നുപോവുകയായിരുന്നു ആ സ്ത്രീ. ബുര്‍ഖ ധരിച്ച്, റോഡിന്റെ നടുവിലൂടെ നടന്നുപോവുകയായിരുന്ന അവര്‍ക്കു പിറകിലൂടെ പെട്ടെന്നാണ് ഒരാള്‍ ഓടി വന്നത്. അയാള്‍ പുറകില്‍നിന്നും അവരുടെ ദേഹത്ത് കയറിപ്പിടിച്ചു. അവര്‍ കുതറുമ്പോള്‍, മാറിടത്തില്‍ ബലമായി പിടിച്ചു നിന്ന അയാളെ അവര്‍ കുതറിത്തെറിപ്പിച്ചു. അതോടെ അയാള്‍ മുന്‍വശത്തേക്ക് ഓടിരക്ഷപ്പെട്ടു.
പാക്കിസ്താനി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. സംഭവസ്ഥലത്തുള്ള ഒരു സിസിടിവി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവമുള്ളത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. നിസ്സഹായയായ സ്ത്രീ പേടിച്ചരണ്ടുനില്‍ക്കുന്ന ഈ സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.
കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീ കുതറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുതറിയതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുന്നതും അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തില്‍ സ്ത്രീ പേടിച്ചരണ്ടു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
തലസ്ഥാനമായ ഇസ്‌ലാമബാദിലാണ് ഈ സംഭവമുണ്ടായതെന്ന് പാക്കിസ്താന്‍ ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. സെക്ടര്‍ 1-10 ലാണ് ഈ സംഭവം നടന്നതെന്നാണ് ജിയോ ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഈ പുരുഷനെ കണ്ടുപിടിച്ച് ഉചിതമായ ശിക്ഷ നല്‍കേണ്ടത് പാക്കിസ്താനിലെ എല്ലാ ആണുങ്ങളുടെയും കര്‍ത്തവ്യമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹാമിദ് മിര്‍ ട്വിറ്ററില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഒരു കമന്റായി പറഞ്ഞു. സ്തീകളടക്കം നിരവധി പേര്‍ ഈ സംഭവത്തിലെ കുറ്റവാളിയെ കണ്ടെത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരികയും ചെയ്തു.
പാക്കിസ്താനിലെ ഒരു മെട്രോ സ്‌റ്റേഷനു പുറത്ത് നിരവധി പുരുഷന്‍മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കയറിപ്പിടിക്കുന്നതും ഉപദ്രവിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.