റോങ് സൈഡ് കയറിയ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നിൽ കോടാലിയുമായി ചാടി വീണ് ട്രാഫിക് പൊലീസ്
തെറ്റായ ഭാഗത്തുകൂടി എത്തിയ ബൈക്കില് മുന്നിലാണ് ഉദ്യോഗസ്ഥൻ കോടാലിയുമായി ചാടി വീണത്.
ദില്ലി : ഇന്ത്യൻ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ശ്രമകരമായ ജോലിയാണ്. എന്നാൽ ദില്ലിക്ക് സമീപം ഹരിയാനയിലെ ഫരീദാബാദിലെ ഒരു പൊലീസുകാരൻ ട്രാഫിക് നിയന്ത്രിക്കാനിറങ്ങിയത് കൈയ്യിലൊരു കോടാലിയുമായാണ്. നിയമം തെറ്റിച്ച് ബൈക്കിലെത്തുന്ന വിരുദ്ധൻമാരെ വിരട്ടാനാണ് ഇത്തരമൊരു സാഹസം. തെറ്റായ ഭാഗത്തുകൂടി എത്തിയ ബൈക്കില് മുന്നിലാണ് ഉദ്യോഗസ്ഥൻ കോടാലിയുമായി ചാടി വീണത്. ബൈക്ക് യാത്രികൻ വാഹനം തിരിക്കുമ്പോൾ ഉദ്യോഗസ്ഥൻ ഇയാളുടെ വാഹനത്തിന് പുറകിൽ ചവിട്ടുകയും ചെയ്യുന്നുണ്ട്.
റോങ് സൈഡിലൂടെ വന്നുവെന്ന് മാത്രമല്ല, ബൈക്ക് യാത്രക്കാര്‍ ഹെൽമെറ്റും ധരിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബാതാ ചൗക്കിലാണ് സംഭവം നടന്നത്. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വീഡിയോയിലുള്ള പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടാലി ബൈക്ക് യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തതാണെന്നും കേൾക്കുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ച് നടപടിയെടുക്കുമെന്നും ഹരിയാന പൊലീസ് വക്താവ് സുബെ സിംഗ് പറഞ്ഞു.
പ്രകൃതി ചികിത്സയിലൂടെ പ്രസവം; കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ച, 6 ലക്ഷം നഷ്ടപരിഹാരം നല്‍കണം
മലപ്പുറം: പ്രകൃതി ചികിത്സയിലൂടെ നടത്തിയ പ്രസവത്തില്‍ കുട്ടി മരിക്കാനിടയായത് ഡോക്ടറുടെ വീഴ്ചയെന്ന് ഉപഭോക്തൃ കമ്മീഷന്‍. സിസേറിയന്‍ മുഖേന മൂന്ന് പ്രസവം കഴിഞ്ഞ സ്ത്രീക്ക് നാച്വറോപ്പതി യോഗാ സമ്പ്രദായമനുസരിച്ച് സ്വാഭാവികപ്രസവം വാഗ്ദാനം ചെയ്ത് കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പരാതിക്കാരിക്ക് ചികിത്സാ ചെലവ് ഉള്‍പ്പെടെ നഷ്ടപരിഹാരമായി 6,24,937 രൂപ നല്‍കാനും കമ്മീഷന്‍ വിധിച്ചു.
കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയന്‍ മുഖേനയായതിനാല്‍ സ്വാഭാവിക പ്രസവത്തിനായി കൊടിഞ്ഞി സ്വദേശിനി വാളക്കുളം പാറമ്മല്‍ സ്പ്രൗട്ട്‌സ് ഇന്റര്‍നാഷനല്‍ മെറ്റേര്‍ണി സ്റ്റുഡിയോയെ സമീപിക്കുകയായിരുന്നു. സ്വാഭാവികപ്രസവത്തിന് തടസ്സമില്ലെന്ന് പറഞ്ഞതിനാല്‍ അഞ്ച് മാസക്കാലം സ്ഥാപനത്തിലെ നിര്‍ദേശമനുസരിച്ചുള്ള വ്യായാമവും ഭക്ഷണവും പിന്തുടര്‍ന്നു. എന്നാല്‍ പ്രസവവേദനയെ തുടര്‍ന്ന് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രസവം നടക്കാത്തതിനാല്‍ അവശയായ ഇവരെ കോട്ടക്കലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ദീര്‍ഘനാളത്തെ ചികിത്സക്കുശേഷവും അവശനില തുടരുന്നതിനാലാണ് പരാതിക്കാരി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചികിത്സ ഏറ്റെടുത്തതെന്നും പ്രസവമോ കുട്ടിയുടെ മരണമോ തന്റെ സ്ഥാപനത്തില്‍ നിന്നല്ല സംഭവിച്ചതെന്നുമുള്ള ഡോക്ടറുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. ജില്ലാ ഉപഭോക്തൃമ്മീഷന്‍റെ വിധിപ്രകാരമുള്ള തുക ഒരു മാസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നും വിധിയില്‍ പറഞ്ഞു.
Read More : നിശബ്ദതയെ കഠിനാധ്വാനത്തിലുടെ മറികടന്ന പോസ്റ്റ് വുമൺ, വിസ്മയമായി മെറിൻ