ലോക്ക്ഡൗണില്‍ ആകാശം 'മിസ്സ്' ചെയ്യുന്നു, വീട്ടില്‍ വിമാന യാത്ര റീക്രിയേറ്റ് ചെയ്ത് പൈലറ്റ്

വിമാനം റീക്രിയേറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും വിമാനത്തിന്‍റെ വിന്‍റോ ഖന്‍കന്‍ റീക്രിയേറ്റ് ചെയ്തെടുത്തു. എങ്ങനെയെന്നല്ലേ, സിംപിള്‍...

Pilot Missing The Skies and recreate it in home

കോപ്പന്‍ഹേഗന്‍: ആകാശത്തില്‍ പറന്നുനടന്നിട്ട് പെട്ടന്ന് വീട്ടിലിരിക്കേണ്ടി വന്നതോടെ തിരക്കേറിയ ആ പഴയ കാലത്തെ റീക്രിയേറ്റ് ചെയ്യുകയാണ് നയാ ഖന്‍കന്‍. കൊവിഡ് 19 നെ തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ ലോക്കായിരിക്കെയാണ് ഖന്‍കന്‍റെ പരീക്ഷണം. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള പൈലറ്റാണ് ഇവര്‍. 

വിമാനം റീക്രിയേറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും വിമാനത്തിന്‍റെ വിന്‍റോ ഖന്‍കന്‍ റീക്രിയേറ്റ് ചെയ്തെടുത്തു. എങ്ങനെയെന്നല്ലേ, സിംപിള്‍. വാഷിംഗ് മെഷീന്‍റെ കണ്ണാടി ഡോര്‍ ആണ് തല്‍ക്കാലം ഇപ്പോള്‍ ഖന്‍കന്‍റെ വിമാനത്തിന്‍റെ വിന്‍റോ. 

രാത്രിയില്‍ വിമാനത്തിന്‍റെ വിന്‍റോയിലൂടെ നോക്കിയാല്‍ കാണാവുന്ന  നഗരത്തിന്‍റെ ദൃശ്യമാണ് വീഡിയോയുടെ തുടക്കം. പിന്നീടാണ് ഇതൊരു വാഷിംഗ് മെഷീനാണെന്ന് വ്യക്തമാവുക. മാര്‍ച്ച് പകുതി മുതല്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ ഡെന്‍മാര്‍ക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. 

വിദേശ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് രണ്ട് മാസം കൂടി നീണ്ടേക്കുമെന്നാണ് സൂചന. ഇത് പൈലറ്റുമാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. 10000 കൊവിഡ് 19 കേസുകളാണ് ഡെന്‍മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios