ലോക്ക്ഡൗണ്‍ ലംഘിച്ച് യുവാവിനെ ട്രോളിബാഗില്‍ കടത്തി; സുഹൃത്തിനെതിരെ കേസ്

ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.
Lockdown violation 17 year old boy packed his friend in trolly bag
മംഗളൂരു: സിനിമയെ വെല്ലുന്ന രംഗത്തിന്‍റെ അവസാനം യുവാവിനെതിരെ പൊലീസ് കേസെടുത്തു. മംഗളൂരുവിലാണ് സംഭവം നടന്നത്. ഒറ്റയ്ക്കിരുന്നു മടുത്ത പതിനേഴുകാരൻ കൂട്ടുകാരനെ കടത്തിക്കൊണ്ടു വന്നതിനാണ് പുലിവാല്‍ പിടിച്ചത്.

മംഗളൂരു നഗര മധ്യത്തിൽ ബൽമട്ട ആര്യസമാജം റോഡിലെ ഫ്ലാറ്റിലാണ് സിനിമയെ വെല്ലുന്ന സംഭവം. മംഗളൂരുവില്‍ ലോക്ഡൗൺ നിയന്ത്രണ പ്രകാരം വീട്ടുസാധനങ്ങൾ വാങ്ങാൻ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാളെയല്ലാതെ ഫ്ലാറ്റിലെ സെക്യൂരിറ്റി പുറത്തേക്കു വിടില്ല. എന്നാല്‍ യുവാവിന്‍റെ പിതാവ് യുവാവിനെ പുറത്ത് വിട്ടില്ല. ഇതോടെ വീട്ടില്‍ കൂട്ടുകാരൊന്നും ഇല്ലാതെ യുവാവ് ബോറടിച്ചു.

ഒറ്റയ്ക്കിരുന്നു മടുത്ത പയ്യൻ ഒടുവിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ തന്നെ തീരുമാനിച്ചു. പാണ്ഡേശ്വരത്തുള്ള സമപ്രായക്കാരനായ ചങ്ങാതിയെ വിളിച്ചു വരുത്തി. വീട്ടിലെ വലിയ ട്രോളി ബാഗിൽ കക്ഷിയെ പായ്ക്ക് ചെയ്തു.

സെക്യൂരിറ്റിയുടെ മുന്നിലൂടെ ബാഗും വലിച്ച് അകത്തു കയറി ലിഫ്റ്റിന് അരികിലെത്തി. ലിഫ്റ്റും കാത്തു നിൽക്കുമ്പോഴാണു ബാഗ് തനിയെ അനങ്ങുന്നത് അടുത്തുണ്ടായിരുന്ന മറ്റൊരാളുടെ ശ്രദ്ധയിൽപെട്ടത്. ഇതോടെ സംശയം തോന്നിയ താമസക്കാരും സെക്യൂരിറ്റിയും ചേർന്നു ബാഗ് തുറന്നപ്പോൾ അകത്ത് ഒരു പയ്യൻ. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് യുവാവിനും വിളിച്ചു വരുത്തിയ യുവാവിനെതിരെയും കേസ് എടുത്തു.
 
Latest Videos
Follow Us:
Download App:
  • android
  • ios