ഇംഗ്ലീഷ് പറയുന്ന കശ്മീരി മുത്തശ്ശി, സ്നേഹംകൊണ്ട് പൊതിഞ്ഞ് സോഷ്യൽ മീഡിയ
'പൂച്ച'യെ തിരിച്ചറിയാൻ അൽപ്പം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, 'ക്യാത്' എന്ന് ഉച്ചരിച്ച് അത് പരിഹരിക്കുന്നുണ്ട് മുത്തശ്ശി
കശ്മീരിൽ നിന്നുള്ള മുത്തശ്ശി ഇംഗ്ലീഷ് (English) സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുന്നത്. 36 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത് സയ്യിദ് സ്ലീറ്റ് ഷാ എന്നയാളാണ്. ആദ്യം ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ, പിന്നീട് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുന്നുണ്ട്.
യുവാവ് കാശ്മീരിയിൽ ചില പഴങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവയുടെ പേരുകൾ പറയുകയും പരമ്പരാഗത വസ്ത്രം ധരിച്ച് 80 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് അവയെ ഇംഗ്ലീഷിൽ തിരിച്ചറിയാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. 'പൂച്ച'യെ തിരിച്ചറിയാൻ അൽപ്പം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, 'ക്യാത്' എന്ന് ഉച്ചരിച്ച് അത് പരിഹരിക്കുന്നു. ഇംഗ്ലീഷിലെ കാശ്മീരി ഉച്ചാരണം ആളുകളെ കീഴടക്കിയതായാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഉള്ളി, ആപ്പിൾ, വെളുത്തുള്ളി, നായ എന്നിവയെ തനതായ ഉച്ചാരണത്തിൽ അവർ തിരിച്ചറിയുന്നുണ്ട്. ഈ മുത്തശ്ശിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി ട്വിറ്റർ ഉപയോക്താക്കൾ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്.