ബിജെപി നേതാവിന്‍റെ സ്വവര്‍ഗ ലൈംഗിക രംഗം; പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യം

 യുവാവുമായി ജോഷിക്ക് സ്വവര്‍ഗ ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് പുറത്ത് അറിയാതിരിക്കാന്‍ യുവാവിനെ ജോഷി കൊലപ്പെടുത്തിയെന്നും. ഇതില്‍ സമഗ്രമായ ആന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

Extracts from pornographic video shared as pictures of MP BJP leader Pradip Joshi

ദില്ലി: കഴിഞ്ഞ ജൂലൈ 10നാണ് ബിജെപി മധ്യപ്രദേശിലെ നേതാവ് പ്രദീപ് ജോഷിയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍റ് ചെയ്തത്. ഒരു ഇരുപതുവയസുകാരന് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ഉജ്ജയിനി ഡിവിഷന്‍ സെക്രട്ടറിയായ പ്രദീപിനെതിരെ നടപടി എടുത്തത്. ജോഷി പാര്‍ട്ടിയുടെ ഉജ്ജയിനിയിലെ ചുമതല ഏറ്റെടുത്തിട്ട് മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ.ഇതിന് പിന്നലെ ജോഷിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ കാണാതായി. 20 ദിവസത്തോളമായി യുവാവിനെ കാണാനില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. .

ഇതോടെ ജോഷിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ശക്തമായതോടെ ബിജെപി നടപടി എടുത്തു, പ്രദീപ് ജോഷിയെ സസ്പെന്‍റ് ചെയ്തു. ആര്‍എസ്എസില്‍ നിന്നും ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട വ്യക്തിയാണ് പ്രദീപ് ജോഷി. നേരത്തെ സ്ത്രീകള്‍ക്കൊപ്പം നഗ്നനായി നില്‍ക്കുന്ന ഇയാളുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അന്ന് പാര്‍ട്ടി നടപടി ഒന്നും എടുത്തിരുന്നില്ല. എന്നാല്‍ സംസ്ഥാന നേതാവായി അറിയിപ്പെട്ടിരുന്ന ജോഷിയെ സസ്പെന്‍റ് ചെയ്തതോടെ നേതൃത്വനിരയില്‍ നിന്നും പിന്നോട്ടുപോയി.

എന്നാല്‍ സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമാണ് വാര്‍ത്തയാകുന്നത്. യുവാവുമായി ജോഷിക്ക് സ്വവര്‍ഗ ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് പുറത്ത് അറിയാതിരിക്കാന്‍ യുവാവിനെ ജോഷി കൊലപ്പെടുത്തിയെന്നും. ഇതില്‍ സമഗ്രമായ ആന്വേഷണം വേണമെന്നുമാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിനൊപ്പം കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ ചൗദരി ഒരു യുവാവിനെ വൃദ്ധനായ ഒരാള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇത് ജോഷിയും യുവാവും ആണെന്ന് ട്വീറ്റിലൂടെ ആരോപിച്ചു. ജൂലൈ 13ന് ചെയ്ത ഈ ട്വീറ്റ് ഏറെ വൈറലായി ഈ ട്വീറ്റ് 867 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു. 2,297 ലൈക്ക് ലഭിച്ചു. മറ്റൊരു ഹാന്‍റിലില്‍ നിന്നുള്ള ട്വീറ്റ് 600 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. ഈ ഫോട്ടോകള്‍ ഫേസ്ബുക്കിലും മറ്റും പ്രചരിപ്പിക്കപ്പെട്ടു.

ചില സ്വതന്ത്ര്യ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഹാന്‍റില്‍ വഴി ഉണ്ടാക്കപ്പെട്ട ഈ ഫോട്ടോവച്ചുള്ള വീഡിയോകള്‍ക്ക് ലക്ഷത്തോളം വ്യൂ ഉണ്ടായി. എന്നാല്‍ ഈ വീഡിയോയുടെ സത്യം എന്താണ്. ഫാക്ട് ചെക്ക് സൈറ്റ് ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ പോണ്‍സൈറ്റുകളില്‍ ഒരു കൊല്ലം മുന്‍പേ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ഇതെന്ന് കണ്ടെത്തി. അതിലെ രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഒപ്പം തന്നെ ബിജെപി നേതാവ് ജോഷിയുടെ മുഖവും വീഡിയോയില്‍ കാണുന്ന വയസായ ആളുടെ മുഖവും തമ്മില്‍ സാമ്യം ഒന്നും ഇല്ലെന്ന് ആള്‍ട്ട് ന്യൂസിന്‍റെ വസ്തുത അന്വേഷണം പറയുന്നു. 

Extracts from pornographic video shared as pictures of MP BJP leader Pradip Joshi

ജോഷി യുവ പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സന്ദേശം അയക്കുകയും അത് സംബന്ധിച്ച് വിവാദങ്ങള്‍ വരുകയും ചെയ്തതിന്‍റെ ഫലമായി പ്രചരിച്ചതായിരിക്കാം ഈ ചിത്രം എന്നാണ് അള്‍ട്ട് ന്യൂസ് പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios