'അസാധ്യമായ് ഒന്നുമില്ല'; ഫ്രണ്ട് ഫ്ലിപ്പ് ഹൈജമ്പ് ചെയ്ത് ഭിന്നശേഷിക്കാരൻ, പ്രോത്സാഹിപ്പിച്ച് കൂട്ടുകാർ- വീഡിയോ വൈറല്‍
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സൂസന്ത നന്ദയാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ താരംഗമായതോടെ പ്രചോദനാത്മകമായ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരിയായ പെൺകുട്ടി പിന്നിലായിട്ടും ഒരടി പോലും പിഴക്കാതെ മുന്നിലേക്ക് കുതിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഫ്രണ്ട് ഫ്ലിപ്പ് ഹൈജമ്പ് ചെയ്യുന്ന ഭിന്നിശേഷിക്കാരനായ അത്ലറ്റിന്റെ വീഡിയോ ആണിത്. മത്സരത്തിൽ പങ്കെടുക്കാൻ ട്രാക്കിൽ നിൽക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. ഫിസിലടി മുഴങ്ങിയതും മനോധൈര്യം കൈവിടാതെ നിശ്ചയദാർണ്ഡ്യത്തോടെ ജമ്പ് ചെയ്യുകയാണ് ഇയാൾ. ജമ്പ് ചെയ്തതിന് പിന്നാലെ ഹർഷാരവത്തോടെ സുഹൃത്തുകൾ യുവാവിനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ കേൾക്കാനാകും.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സൂസന്ത നന്ദയാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് യുവാവിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.