ഹജ്ജിന് വേണ്ടി ഉണ്ടാക്കിയ തുകയെടുത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് അന്നവുമായി കൂലിപ്പണിക്കാരന്‍റെ നന്മ

ഹജ്ജിന് വേണ്ടി മാറ്റിവച്ച തുക ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച് മംഗലാപുരം സ്വദേശിയുടെ നന്മ. 

coli worker donate his hajj travel expenses for lockdown relief

മംഗലാപുരം: ഹജ്ജിന് വേണ്ടി മാറ്റിവച്ച തുക ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച് മംഗലാപുരം സ്വദേശിയുടെ നന്മ. മംഗലാപുരം ബന്തവാല്‍ താലൂക്കിലെ കൂലിപ്പണിക്കാരനായ അബ്ദുള്‍ റഹ്മാനാണ് ഇത്തരത്തില്‍ ഒരു സേവനം നടത്തിയത്.

തന്‍റെ കടങ്ങള്‍ എല്ലാ തീര്‍ത്ത് ഇത്തവണ ഹജ്ജിന് പോകാന്‍ തീരുമാനിച്ചതാണ് അബ്ദുള്‍ റഹ്മാന്‍. ഇതിനായി കൂലിപ്പണിയെടുത്തും, മുണ്ട് മുറുക്കിയുടുത്തും സമ്പാദിച്ച തുകയാണ് അബ്ദുള്‍ റഹ്മാന്‍റെ കയ്യില്‍ ഉണ്ടായിരുന്നത്.  മാധ്യമപ്രവര്‍ത്തകനായ സവാദ് റഹ്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്  അബ്ദുള്‍ റഹ്മാന്‍റെ നന്മ ലോകം അറിഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അഞ്ച്​ മിനിറ്റ്​ മുൻപ്​ വരെ ഈ മനുഷ്യൻ തീർത്തും അപരിചിതനായിരുന്നു. ഇപ്പോൾ ഈ ചിത്രം എനിക്ക്​ പ്രൊഫൈൽ ചിത്രമാക്കാൻ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാൽ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം. അടുത്തുള്ള ചാക്ക്​ നിറയെ ​അദ്ദേഹത്തിന്‍റെ സമ്പാദ്യങ്ങളാണ്​. ഈ മനുഷ്യൻ ഇക്കാലമത്രയൂം ജീവിച്ചത്​ ഒരു സ്വപ്​നവുമായിട്ടാണ്​. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട്​ പരിശുദ്ധ ഹജ്ജ്​ നിർവഹിക്കാൻ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകൾ നടന്നും

പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും​ ഹജ്ജ്​ യാത്രക്കുള്ള വഴിച്ചിലവ്​. എന്നാൽ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കൾക്ക്​ ആഹാര സാധനങ്ങൾ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യൻ. തനിക്ക്​ ചുറ്റും മനുഷ്യർ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തിൽ ത​െൻറ കടങ്ങൾ തീർന്നിട്ടില്ല എന്ന്​ അദ്ദേഹം കരുതിക്കാണണം. പടച്ചവൻ വിധിയേകിയാൽ അദ്ദേഹത്തി​െൻറ ജീവിതസ്വപ്​നം സാധിക്കുമാറാക​ട്ടെ ഇനി മക്കത്ത്​ പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്​ദുൽ റഹ്​മാൻ എനിക്കിനിമേൽ​ ഹാജിക്കയാണ്​.  താങ്കൾക്കു മേൽ ദൈവത്തി​െൻറ കാരുണ്യവും സമാധാനവും ഉണ്ടാവ​ട്ടെ 

Latest Videos
Follow Us:
Download App:
  • android
  • ios