പുതിയ ട്രാഫിക് നിയമം: പൊലീസുകാരന് കിട്ടിയത് എട്ടിന്‍റെ പണി.!
മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് സ്‌കൂട്ടര്‍ ഓടിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഛണ്ഡീഗഡ്: പുതിയ നിയമ പ്രകാരം ട്രാഫിക് നിയമലംഘനത്തിന് വന്‍ പിഴയാണ് ഈടാക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോള്‍ സ്ഥിരമായി വരുന്നുമുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് മാത്രമല്ല പോലീസിനും ഇതേ നിയമം ബാധകമാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഗതാഗത നിയമം പാലിക്കാതെ വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് പിഴ ചുമത്തി മാതൃകയായിരിക്കുകയാണ് ഛണ്ഡീഗഡ് പോലീസ്.
മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് സ്‌കൂട്ടര്‍ ഓടിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. ഛണ്ഡീഗഡിലെ സെക്ടര്‍ 9 നും 10 നും ഇടയിലുള്ള റോഡില്‍ വെച്ചാണ് സംഭവം.
എന്നാല്‍ വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥന് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു. പഞ്ചാബ് പൊലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറാണ് ഇദ്ദേഹമെന്നാണ് റിപ്പോര്‍ട്ട്. പട്യാല രജിസ്‌ട്രേഷനിലുള്ള വാഹനം ഗുര്‍മീത് സിങ് എന്നയാളുടെ പേരിലാണുള്ളത്.