ഉദ്ഘാടന ദിവസം തൂക്കുപാലം തകര്‍ന്നുവീണു, താഴെ പാറയും അരുവിയും, മേയറുടെ ഭാര്യയടക്കം 20 പേര്‍ അപകടത്തിൽ

10 അടി താഴ്ചയിലേക്കാണ് ആളുകൾ വീണത്. താഴെയുള്ള പാറയിലും അരുവിയിലുമാണ് ഇവർ ചെന്ന് പതിച്ചത്.

Bridge In Mexico Collapses Right After Inauguration

മെക്സിക്കോ സിറ്റി: ഉദ്ഘാടന ദിവസം തന്നെ തകർന്ന് വീണ് തൂക്കുപാലം. ഉദ്ഘാടനത്തിന് പിന്നാലെ 20 ഓളം പേർ പാലത്തിലൂടെ അപ്പുറത്തേക്ക് കടക്കുന്നതിനിടയിലാണ് പാലം പൂർണ്ണമായി പൊട്ടിവീണത്. പാലത്തിൽ ഉണ്ടായിരുന്നവർ താഴേക്ക് വീണു.  മെക്സിക്കോ സിറ്റിയിലാണ് അപകടം നടന്നത്. മെക്സിക്കോ സിറ്റി മേയർ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് അപകടം നടന്നത്. 

10 അടി താഴ്ചയിലേക്കാണ് ആളുകൾ വീണത്. താഴെയുള്ള പാറയിലും അരുവിയിലുമാണ് ഇവർ ചെന്ന് പതിച്ചത്. വീഴ്ചയിൽ എട്ട് പേരുടെ എല്ല് പൊട്ടിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ സിറ്റി കൗൺസിൽ മെമ്പേഴ്സ്, രണ്ട് ഉദ്യോ​ഗസ്ഥർ ലോക്കൽ റിപ്പോർട്ടർ എന്നിവരും ഉൾപ്പെടും. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മേയറിന്റെ ഭാര്യയും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടും. മരം കൊണ്ട് നിർമ്മിച്ച തൂക്കുപാലമാണ് തകർന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios